വനിതാ ദിനാചരണം

Saturday 07 March 2026 12:08 AM IST

കൊല്ലം: അന്താരാഷ്ട്ര വനിതാദിനാചരണം നാളെ കൊല്ലം കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊല്ലം ജവഹർ ബാലഭവനിൽ രാവിലെ 10 ന് നടക്കും. മുൻ എം.എൽ.എ അഡ്വ. ഐഷാപോറ്റി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ മുഖ്യപ്രഭാഷണം നടത്തും. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ, പീഡനങ്ങൾ, വിവേചനങ്ങൾ എന്നിവയ്ക്കെതിരെ ശബ്ദിക്കാൻ വനിതകളെ പ്രാപ്‌തരാക്കുക എന്നതാണ് കൈറ്റ് ക്ലബ്ബിന്റെ ലക്ഷ്യം യോഗത്തിൽ വടക്കേവിള ശശി അദ്ധ്യക്ഷത വഹിച്ചു. കുരീപ്പുഴ വിജയൻ, പ്രബോധ് കണ്ടച്ചിറ, ബാബുരാജ്, സുനിതാ തങ്കച്ചൻ, ബിന്ദു അനിൽ, ചന്ദ്രപിള്ള, അനി, ശിവപ്രസാദ്, ഷിബുറാവുത്തർ. പി. രാജേഷ്, ഷാനവാസ് എന്നിവർ സംസാരിച്ചു