ഗാന്ധിഭവൻ വനിതാശ്രീ പുരസ്‌കാരം സ്മിത ഹരിദാസിന്

Saturday 07 March 2026 12:17 AM IST

കൊല്ലം: ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് ഏർപ്പെടുത്തിയ 'വനിതാശ്രീ' പുരസ്​കാരത്തിന് സാഹിത്യ, സാംസ്​കാരിക, ദൃശ്യമാദ്ധ്യമ പ്രവർത്തക സ്മിത ഹരിദാസ് അർഹയായി. 15,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. സാഹിത്യ പ്രവർത്തനം, ടെലിവിഷൻ അവതരണം, സാമൂഹിക ബോധവത്കരണം തുടങ്ങിയവയാണ് വിലയിരുത്തിയത്. നാളെ വനിതാദിനത്തിൽ രാവിലെ 11ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.ബി. ഗണേശ് കുമാർ പുരസ്​കാരം സമ്മാനിക്കുമെന്ന് ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ, ചെയർപേഴ്‌​സൺ ഷാഹിദാ കമാൽ, മാനേജിംഗ് ഡയറക്ടർ ബി. ശശികുമാർ, സി.ഇ.ഒ വിൻസെന്റ് ഡാനിയേൽ എന്നിവർ അറിയിച്ചു.