സ്വാമി സച്ചിദാനന്ദയുടെ പ്രസ്താവന സ്വാഗതം ചെയ്ത് എസ്.ആർ.പി
Saturday 07 March 2026 1:20 AM IST
തിരുവനന്തപുരം: രാഷ്ട്രീയരംഗത്ത് പിന്നാക്ക, പട്ടികജാതി വിഭാഗങ്ങൾക്ക് അർഹമായ വിഹിതം നൽകണമെന്ന സ്വാമി സച്ചിദാനന്ദയുടെ പ്രസ്താവനയെ എസ്.ആർ.പി സംസ്ഥാന കമ്മിറ്റി യോഗം സ്വാഗതം ചെയ്തു.
ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ജനസംഖ്യാനുപാതിക പ്രാതിനിധ്യം സാമൂഹ്യരംഗത്തും രാഷ്ട്രീയ രംഗത്തും നടപ്പാക്കാത്ത കേരളത്തിലെ മുന്നണി രാഷ്ട്രീയ നേതൃത്വം തെറ്റ് തിരുത്തണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു.
ജാതി സെൻസസും സവർണജാതികൾക്ക് വേണ്ടി മാത്രമുള്ള സാമ്പത്തിക സംവരണവും ഇലക്ഷൻ കാലമായിട്ടും ജനങ്ങളിൽ നിന്ന് ഒളിച്ചുവയ്ക്കാൻ മുന്നണി നേതൃത്വങ്ങൾ നടത്തുന്ന കള്ളക്കളി അവസാനിപ്പിക്കണമെന്ന് എസ് .ആർ. പി സംസ്ഥാന സെക്രട്ടറി പി .ചന്ദ്ര ബോസ് ആവശ്യപ്പെട്ടു.