കെഎസ്‌ആർടിസി ബസ് ടോറസ് ലോറിയുടെ പിന്നിൽ ഇടിച്ചുകയറി അപകടം; 44പേർക്ക് പരിക്ക്, നാലുപേർ ഗുരുതരാവസ്ഥയിൽ
Saturday 07 March 2026 12:54 PM IST
ആലപ്പുഴ: അരൂർ എരമല്ലൂരിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കെഎസ്‌ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചുകയറി അപകടം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 44 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ദേശീയപാതയ്‌ക്ക് സമീപം എരമല്ലൂർ കാഞ്ഞിരമറ്റം ക്ഷേത്രത്തിനടുത്തുവച്ചായിരുന്നു അപകടം. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസിന്റെ നിയന്ത്രണം നഷ്‌ടപ്പെടാനുള്ള കാരണം വ്യക്തമല്ല. പരിക്കേറ്റവരിൽ 21 പേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാലുപേരുടെ നില അതീവ ഗുരുതരമാണ്. അപകടം നടന്നയുടൻ നാട്ടുകാർ ഇടപെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്.