കൃഷിഭവൻ കെട്ടിടം ഉദ്ഘാടനം
Sunday 08 March 2026 12:12 AM IST
മടവൂർ: മടവൂർ ഗ്രാമപഞ്ചായത്തിലെ കർഷകർക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വാസമായി അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കൃഷിഭവൻ കെട്ടിട ഉദ്ഘാടനം ഡോ. എം.കെ. മുനീർ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 50 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. സി.കെ. ഗിരീഷ് കുമാർ, സോഷ്മ സുർജിത്, ദിലീപ് പൂളക്കോട്ട്, ഹഫ്സത്ത് സുബി, എം.കെ. മുഹമ്മദ്, പി.സി. ആമിന മുഹമ്മദ്, പി. ഹനീഫ, അമ്യത, ഷക്കീല, എൻ.പി സാദിഖ്, അസ്ഹറുദ്ധീൻ, സാലിഹ ഇബ്രാഹിം, സക്കീന മുഹമ്മദ്, ജസീല, സന്തോഷ്, ലസിത സജീവൻ, ഫാത്തിമ നിഷിൻ പ്രസംഗിച്ചു.