കാർഷിക പരിശീലനം സംഘടിപ്പിച്ചു
Sunday 08 March 2026 12:27 AM IST
കോഴിക്കോട്: കാസർഗോഡ് ജില്ലാ കാർഷിക സാങ്കേതിക നിർവഹണ ഏജൻസിയുടെ (ആത്മ) സംസ്ഥാനതല സമ്പർക്ക പരിശീലന പരിപാടിയുടെ ഭാഗമായി ഐ.സി.എ.ആർ - ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ ഏകദിന കാർഷിക പരിശീലനം സംഘടിപ്പിച്ചു. കാസർഗോഡ് ജില്ലയിലെ നീലേശ്വരം ബ്ലോക്കിൽ നിന്നുള്ള 80 കർഷകർ പങ്കെടുത്തു. പുതിയ കാർഷിക ഇനവൈവിദ്ധ്യങ്ങൾ, ജൈവോപാധികളുടെ പ്രയോഗം, സസ്യസംരക്ഷണ മാർഗങ്ങൾ, സുഗന്ധവിള സംസ്കരണം എന്നീ വിഷയങ്ങളിൽ ഡോ. വിനു.വി, ഡോ. പ്രവീണ.ആർ, ഡോ. സജേഷ്.വി.കെ, ഡോ. ആൽഫിയ. പി.വി എന്നിവർ ക്ലാസുകൾ നയിച്ചു. ബിന്ദു. കെ, റജീന. എ, രൂപ. കെ.വി, സജിത്. കെ എന്നിവർ പങ്കെടുത്തു.