ജ്വാല വനിതാ ഫെസ്റ്റ് സംഘടിപ്പിച്ചു

Sunday 08 March 2026 12:30 AM IST
ജ്വാല വനിതാ ഫെസ്റ്റ്' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ വനിതാ സൗഹൃദ കൂട്ടായ്മ പദ്ധതിയുടെ ഭാഗമായി വനിത-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'ജ്വാല വനിതാ ഫെസ്റ്റ്' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ഉദ്ഘാടനം ചെയ്തു.

വെള്ളിമാട്കുന്ന് ജന്‍ഡര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ നവാസ് അദ്ധ്യക്ഷനായി. വ്ളോഗര്‍ മീത്ത്മിരി മുഖ്യാതിഥിയായി. 'ജെന്‍ഡര്‍ നീതി ഉറപ്പാക്കല്‍: കരുത്തുറ്റ ഇടപെടലുകള്‍' വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുത്ത ഓപ്പണ്‍ ഫോറം, വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ വനിതകളുടെ കലാപരിപാടികള്‍, സംസ്ഥാന അവാര്‍ഡ് നേടിയ അങ്കണവാടി പ്രവര്‍ത്തകരെയും സൂപ്പര്‍വൈസര്‍മാരെയും ആദരിക്കല്‍, സംസ്ഥാനതല കത്തെഴുത്ത് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയുമുണ്ടായി.