യുദ്ധവിരുദ്ധ റാലി

Sunday 08 March 2026 12:34 AM IST

പത്തനംതിട്ട : ഗൾഫ് മേഖലയിലടക്കം പശ്ചിമേഷ്യൻ രാജ്യങ്ങളിൽ യുദ്ധം അടിച്ചേൽപ്പിച്ച അമേരിക്കയുടെയും ഇസ്രയേലിന്റെയും നടപടിക്കെതിരെ പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. കണ്ണങ്കരയിൽ നിന്നാരംഭിച്ച റാലി ടൗൺ സ്ക്വയറിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി രഘുനാഥ് ഇടത്തിട്ട, ഭാരവാഹികളായ ജോർജ് വർഗീസ്, സജിത സക്കറിയ, പീറ്റർ മാത്യു, സുരേഷ് പരുമല, ബിജു വർക്കി, സദാശിവൻ, അഡ്വ.തോമസ് ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.