നുവാൽസിൽ വോളിബാൾ കോർട്ട്

Sunday 08 March 2026 1:49 AM IST

കൊച്ചി: നുവാൽസിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫ്ലഡ്ലിറ്റ് വോളിബാൾ കോർട്ട് പ്രോ-ചാൻസലർ കൂടിയായ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. നുവാൽസിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല, മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള കളിക്കാർക്കും പുതിയ കോർട്ട് പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ നിന്നും 16,86,119 രൂപ ചെലവഴിച്ചാണ് കോർട്ട് നിർമ്മിച്ചത്. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. അരുവിത്തുറ സെന്റ് ജോർജ് കോളേജും അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ നടന്ന സൗഹൃദ മത്സരവും മന്ത്രി ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ വോളിബാൾ താരം കിഷോർ കുമാർ വിശിഷ്ടാതിഥിയായി. നുവാൽസ് വൈസ് ചാൻസലർ ഡോ.ജി. ബി. റെഡ്ഡി, രജിസ്ട്രാർ ലിന അക്ക മാത്യു എന്നിവരും സംസാരിച്ചു.