കാരംവേലി എൽ.പി സ്‌കൂൾ വാർഷികം

Sunday 08 March 2026 12:51 AM IST

പത്തനംതിട്ട: കാരംവേലി ഗവ.എൽ.പി സ്‌കൂളിന്റെ 115ാമത് വാർഷികം ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ലാ തോമസ് ഉദ്ഘാടനം ചെയ്തു. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.ജി.ഗീതാമ്മ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോണി ഗംഗാധരൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ സിജു.കെ.ജോൺ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.റ്റി.ശാമുവേൽ, വാർഡംഗങ്ങളായ എസ്.അനീഷ്, മിനി ജിജു ജോസഫ്, അശ്വതി.പി.നായർ, ജി.ശ്രീരാജ്, പി.ടി.എ പ്രസിഡന്റ് റെഞ്ചി തോമസ്, എം.പി.ടി.എ പ്രസിഡന്റ് കൃഷ്ണപ്രഭ, സ്‌കൂൾ പ്രഥമാദ്ധ്യാപിക സി.ശ്യാംലത, അദ്ധ്യാപിക എസ്.രജിത, മുൻ ഡി.പി.ഒ സിന്ധു പി.ആനന്ദ്, മുൻ എച്ച്.എം.ജോർജ് തോമസ്, സ്‌കൂൾ ലീഡർ ധ്രുവി മഹേഷ് എന്നിവർ പങ്കെടുത്തു. സീനിയർ അസിസ്റ്റന്റ് പി.ആർ.ശ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു.