ഫീറ്റൽ ഇക്കോ സ്കാൻ ക്യാമ്പ്
ആലുവ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയിൽ നാളെ മുതൽ 13 വരെ സൗജന്യ ഫീറ്റൽ ഇക്കോ സ്കാൻ ക്യാമ്പ് സംഘടിപ്പിക്കും. ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിന്റെ ഘടനയും പ്രവർത്തനവും സൂക്ഷ്മമായി വിലയിരുത്തുന്ന ഫീറ്റൽ ഇക്കോ സ്കാനും വിദ്ഗധ ഡോക്ടറുടെ കൺസൾട്ടേഷനും പൂർമായും സൗജന്യമായിരിക്കും. ഗർഭകാലത്ത് പ്രമേഹം, അമിതവണ്ണം, ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവർക്കും 35 വയസിന് മുകളിൽ പ്രായമുള്ള ഗർഭിണികൾക്കും ക്യാമ്പ് ഫലപ്രദമാകുമെന്ന് ഫീറ്റൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ബേസിൽ മാത്യൂസ് പറഞ്ഞു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 75 പേർക്ക് മാത്രമായിരിക്കും ആനുകൂല്യം. ഫോൺ: 0484 2905000.