മ​ത്സ്യ​മേ​ഖ​ല​യി​ൽ​ ​സ്വ​യം​തൊ​ഴി​ൽ​ ​സം​രം​ഭ​ക​ത്വ​ത്തി​ലൂ​ടെ​ ​സ്ത്രീ​ശ​ക്തി​ ​തെ​ളി​യി​ച്ച് ​മാ​തൃ​ക; ഷീജയ്ക്കും രമയ്ക്കും ആദരം

Sunday 08 March 2026 1:56 AM IST

കൊ​ച്ചി​:​ ​മ​ത്സ്യ​മേ​ഖ​ല​യി​ൽ​ ​സ്വ​യം​തൊ​ഴി​ൽ​ ​സം​രം​ഭ​ക​ത്വ​ത്തി​ലൂ​ടെ​ ​സ്ത്രീ​ശ​ക്തി​ ​തെ​ളി​യി​ച്ച് ​മാ​തൃ​ക​യാ​യ​ ​കൊ​ല്ല​ത്തെ​ ​ഷീ​ജ​ ​സി​ൽ​വി​ക്കും​ ​എ​റ​ണാ​കു​ള​ത്തെ​ ​കെ.​എ​സ്.​ ​ര​മാ​ദേ​വി​ ​പ്ര​മോ​ദി​നും​ ​കേ​ന്ദ്ര​ ​സ​മു​ദ്ര​മ​ത്സ്യ​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​(​സി.​എം.​എ​ഫ്.​ആ​ർ.​ഐ​)​ ​ആ​ദ​രം.​ ​കൊ​ല്ലം​ ​തെ​ക്കും​ഭാ​ഗം​ ​സെ​ന്റ് ​സെ​ബാ​സ്റ്റ്യ​ൻ​ ​ഐ​ല​ൻ​ഡി​ലെ​ ​ഷീ​ജ​ ​സി​ൽ​വി​ ​ക​ല്ലു​മ്മ​ക്കാ​യ​ ​കൃ​ഷി​യി​ലൂ​ടെ​യും​ ​നാ​യ​ര​മ്പ​ലം​ ​സ്വ​ദേ​ശി​ ​ര​മാ​ദേ​വി​ ​അ​ല​ങ്കാ​ര​മ​ത്സ്യ​ ​കൃ​ഷി​യി​ലൂ​ടെ​യു​മാ​ണ് ​നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.​ ​നാ​ളെ​ ​ന​ട​ക്കു​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​വ​നി​താ​ദി​നാ​ഘോ​ഷ​ത്തി​ൽ​ ​ഇ​വ​രെ​ ​ആ​ദ​രി​ക്കും.​ ​ഷീ​ല​ ​കൊ​ച്ചൗ​സേ​പ്പ് ​ചി​റ്റി​ല​പ്പി​ള്ളി​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​മ​ത്സ്യ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് ​സാ​ങ്കേ​തി​ക​ ​സ​ഹാ​യ​വും​ ​പ​രി​ശീ​ല​ന​വും​ ​ന​ൽ​കു​ന്ന​ ​സി.​എം.​എ​ഫ്.​ആ​ർ.​ഐ​യു​ടെ​ ​സ​യ​ൻ​സ് ​ടെ​ക്‌​നോ​ള​ജി​ ​ആ​ന്റ് ​ഇ​ന്നൊ​വേ​ഷ​ൻ​ ​ഹ​ബ് ​പ​ദ്ധ​തി​യു​ടെ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് ​ഇ​രു​വ​രും.

ഷീജ സിൽവി

അ​ഷ്ട​മു​ടി​ക്കാ​യ​ലി​ൽ​ ​ഭ​ർ​ത്താ​വ് ​സി​ൽ​വി​യോ​ടൊ​പ്പ​മാ​ണ് ​ഷീ​ജ​ ​ക​ല്ലു​മ്മ​ക്കാ​യ,​ ​ക​ട​ൽ​മു​രി​ങ്ങ​ ​കൃ​ഷി​യി​ലേ​ക്കി​റ​ങ്ങി​യ​ത്.​ 10​ ​വ​ർ​ഷം​ ​മു​മ്പ് ​ചെ​റി​യ​ ​രീ​തി​യി​ൽ​ ​തു​ട​ങ്ങി​യ​ ​സം​രം​ഭം. ​വ​രു​മാ​നം​ ​മെ​ച്ച​പ്പെ​ടു​ത്തി.​ ​അ​യ​ൽ​പ​ക്ക​ത്തെ​ ​ഒ​ട്ടേ​റെ​ ​സ്ത്രീ​ക​ൾ​ക്ക് ​തൊ​ഴി​ൽ​ ​ന​ൽ​കു​ന്നു. ലാ​ഭം​:​ ​ഒ​രു​ ​യൂ​ണി​റ്റി​ന് 1​ല​ക്ഷം​വ​രെ

രമാദേവി

പ​ത്ത് ​വ​ർ​ഷം​ ​മു​മ്പ് ​വെ​റു​മൊ​രു​ ​വി​നോ​ദ​മാ​യി​ ​അ​ല​ങ്കാ​ര​മ​ത്സ്യ​ ​കൃ​ഷി​ ​തു​ട​ങ്ങി​യ​താ​ണ്.​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​കാ​വി​ൽ​ ​(​കേ​ര​ള​ ​അ​ക്വാ​വെ​ഞ്ച്വേ​ഴ്‌​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ലി​മി​റ്റ​ഡ്)​ ​വ​ഴി​യും​ ​നേ​രി​ട്ടും​ ​ഇ​വ​ർ​ ​മ​ത്സ്യ​ങ്ങ​ൾ​ ​വി​പ​ണ​നം​ ​ചെ​യ്യു​ന്നു. വ​രു​മാ​നം​:​ ​ആ​ഴ്ച​യി​ൽ​ ​ശ​രാ​ശ​രി​ 5,000​ ​രൂപ