തിരഞ്ഞെടുപ്പ് 'കേരള സ്റ്റോറി'കൾ പങ്കുവച്ച് ​ഗ്യാ​നേ​ഷ്‌​കു​മാർ

Sunday 08 March 2026 1:04 AM IST

കൊ​ച്ചി​:​ ​രാ​ജ്യ​ത്തെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​പ​ല​തി​നും​ ​തു​ട​ക്കം​ ​കു​റി​ച്ച​ത് ​കേ​ര​ള​മെ​ന്ന് ​അ​നു​സ്മ​രി​ച്ച് ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​ഗ്യാ​നേ​ഷ്‌​കു​മാ​ർ.​ ​മാ​തൃ​കാ​ ​പെ​രു​മാ​റ്റ​ച്ച​ട്ടം​ 1960​ക​ളി​ൽ​ ​ആ​ദ്യ​മാ​യി​ ​ന​ട​പ്പാ​ക്കി​യ​ത് ​കേ​ര​ള​ത്തി​ലാ​ണ്.​ ​പി​ന്നീ​ട് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ ഇ​ല​ക്ട്രോ​ണി​ക് ​വോ​ട്ടിം​ഗ് ​യ​ന്ത്രം​ 1982​ൽ​ ​ആ​ദ്യം​ ​പ​രീ​ക്ഷി​ച്ച​ത് ​പ​റ​വൂ​ർ​ ​മ​ണ്ഡ​ല​ത്തി​ലാ​ണ്.​ ​കേ​ര​ള​മാ​ണ് ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​പ​ല​ ​പാ​ഠ​ങ്ങ​ളും​ ​ദേ​ശ​ത്തി​ന്റെ​ ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും​ ​പ​ക​ർ​ന്ന​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​കാ​ല​ത്തെ​ ​വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​വോ​ട്ട​ർ​മാ​ർ​ ​വീ​ഴി​ല്ലെ​ന്നും​ ​വി​വേ​ക​മ​തി​ക​ളാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ച്ച​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. കേ​ര​ള​മാ​യി​രു​ന്നു​ 18​ ​വ​ർ​ഷം​ ​ത​ന്റെ​ ​ക​ർ​മ്മ​ഭൂ​മി​യെ​ന്ന് ​എ​റ​ണാ​കു​ളം​ ​മു​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​കൂ​ടി​യാ​യ​ ​അ​ദ്ദേ​ഹം​ ​ഓ​ർ​ത്തു.​ ​നേ​ര​ത്തേ​ ​ബോ​ൾ​ഗാ​ട്ടി​ ​ഗ്രാൻഡ് ഹ​യാ​ത്തി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​മു​ഖ്യ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​റും​ ​സ​ഹ​ ​ക​മ്മി​ഷ​ണ​ർ​മാ​രും​ ​ജി​ല്ല​യി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും​ ​ബൂ​ത്ത് ​ലെ​വ​ൽ​ ​ഓ​ഫീ​സ​ർ​മാ​രു​മാ​യും​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്തി.​ ​ ബി.​എ​ൽ.​ഒ​മാ​രെ​ ​പൊ​ന്നാ​ട​യ​ണി​യി​ക്കു​ക​യും​ ​ചെ​യ്തു.​ ​മു​തി​ർ​ന്ന​ ​വോ​ട്ട​റാ​യ​ 96​കാ​രി​ ​പി.​ബി.​ ​വി​ശാ​ലം,​ ​പു​തി​യ​ ​വോ​ട്ട​ർ​മാ​രാ​യ​ ​അ​മൃ​ത,​ ​സാ​റ,​ ​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​ ​വോ​ട്ട​ർ​ ​ഷെ​റി​ൻ,​ ​ഭി​ന്ന​ശേ​ഷി​ ​അ​വ​കാ​ശ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​രാ​ജീ​വ് ​പ​ള്ളു​രു​ത്തി​ ​തു​ട​ങ്ങി​യ​വ​രെ​ ​ആ​ദ​രി​ച്ചു.

ചെറായി ബീച്ചിലെത്തി,​

ഓർമ്മത്തിരകളിൽ മുങ്ങിത​ന്റെ​ ​പ​ഴ​യ​ ​ത​ട്ട​ക​ത്തി​ലെ​ ​ഓ​ർ​മ്മ​ക​ൾ​ ​പു​തു​ക്കാ​ൻ​ ​ചെ​റാ​യി​ ​ബീ​ച്ചി​ലേ​ക്ക് ​മ​ട​ക്ക​യാ​ത്ര​ ​ന​ട​ത്തി​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ണ​ർ​ ​ഗ്യാ​നേ​ഷ് ​കു​മാ​ർ.​ ​കൊ​ച്ചി​ ​സ​ന്ദ​ർ​ശ​ന​ത്തി​ന്റെ​ ​മൂ​ന്നാം​ ​ദി​ന​മാ​യ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ചെ​റാ​യി​ ​സ​ന്ദ​ർ​ശി​ച്ച് ​ക​ട​ൽ​ത്തീ​ര​ ​കാ​ഴ്ച​ക​ൾ​ ​ആ​സ്വ​ദി​ച്ചു.​ ​ജി​ല്ലാ​ ​ക​ള​ക്ട​റാ​യി​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ച​ ​കാ​ല​ത്ത് ​താ​ൻ​ ​ഹൃ​ദ​യ​ത്തോ​ട് ​ചേ​ർ​ത്തു​പി​ടി​ച്ച് ​ന​ട​പ്പി​ലാ​ക്കി​യ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളെ​ ​നേ​രി​ട്ടു​ക​ണ്ട് ​വി​ല​യി​രു​ത്തി.​ ​ ക​ട​ൽ​ ​തീ​ര​ത്തെ​ ​ന​ട​പ്പാ​ത​യി​ൽ​ ​ക​ണ്ട​വ​രോ​ട് ​സം​സാ​രി​ക്കു​ക​യും​ ​അ​വ​ർ​ക്കൊ​പ്പം​ ​ഫോ​ട്ടോ​ ​എ​ടു​ക്കു​ക​യും​ ​ചെ​യ്തു.​ ​വ​രാ​നി​രി​ക്കു​ന്ന​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വോ​ട്ട​വ​കാ​ശം​ ​വി​നി​യോ​ഗി​ക്കേ​ണ്ട​തി​ന്റെ​ ​പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ​എ​ല്ലാ​വ​രെ​യും​ ​ഓ​ർ​മ്മി​പ്പി​ച്ചു. ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജി.​ ​പ്രി​യ​ങ്ക,​ ​സം​സ്ഥാ​ന​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​ഡോ.​ ​ര​ത്ത​ൻ​ ​ഖേ​ൽ​ക​ർ,​ ​അ​സി​സ്റ്റ​ന്റ് ​ക​ള​ക്ട​റും​ ​സ്വീ​പ് ​നോ​ഡ​ൽ​ ​ഓ​ഫീ​സ​റു​മാ​യ​ ​പാ​ർ​വ​തി​ ​ഗോ​പ​കു​മാ​ർ,​ ​സ​ബ് ​ക​ള​ക്ട​ർ​ ​ഗ്ര​ന്ധേ​ ​സാ​യി​ ​കൃ​ഷ്ണ,​ ​ഡി.​ടി.​പി.​സി​ ​സെ​ക്ര​ട്ട​റി​ ​ലി​ജോ​ ​ജോ​സ​ഫ്,​ ​റ​ണ്ണേ​ഴ്‌​സ് ​ക്ല​ബ് ​ഭാ​ര​വാ​ഹി​ക​ൾ,​ ​ചെ​റാ​യി​ ​വാ​യ​ന​ശാ​ല​ ​ഭാ​ര​വാ​ഹി​ക​ൾ,​ ​മ​റ്റ് ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.