ഉത്തരേന്ത്യയിൽ വോട്ടുകാലം; തൊഴിലാളികൾ കേരളം വിടുന്നു

Sunday 08 March 2026 1:08 AM IST

കോ​ല​ഞ്ചേ​രി​:​ ​ബ​ക്രീ​ദും​ ​തി​ര​ഞ്ഞെ​ടു​പ്പും​ ​അ​ടു​ത്ത​തോ​ടെ​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​കൂ​ട്ട​ത്തോ​ടെ​ ​നാ​ടു​വി​ടു​ന്നു,​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പു​തു​ക്കി​യ​തി​നു​ ​ശേ​ഷം​ ​ന​ട​ക്കു​ന്ന​ ​ആ​ദ്യ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വോ​ട്ട് ​ചെ​യ്തി​ല്ലെ​ങ്കി​ൽ​ ​ആ​യു​ഷ്ക്കാ​ലം​ ​വോ​ട്ട് ​ചെ​യ്യാ​ൻ​ ​ക​ഴി​യി​ല്ലെ​ന്ന​ ​പ്ര​ചാ​ര​ണ​വും​ ​റേ​ഷ​ൻ​ ​കാ​ർ​ഡി​ൽ​നി​ന്ന് ​പേ​ര് ​വെ​ട്ടു​മെ​ന്ന​ ​ഭീ​ഷ​ണി​യു​മാ​ണ് ​തൊ​ഴി​ലാ​ളി​ക​ളെ​ ​നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്. അ​സാം,​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ​കേ​ര​ള​ത്തി​ൽ​ ​കൂ​ടു​ത​ലാ​യു​ള്ള​ത്.​ ​ഇ​തോ​ടെ​ ​കൂ​ലി​പ്പ​ണി​ ​മു​ത​ൽ​ ​ചെ​റു​കി​ട​ ​ക​മ്പ​നി​ക​ൾ,​ ​പ്ലൈ​വു​ഡ് ​മേ​ഖ​ല,​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണം,​ ​ഹോ​ട്ട​ൽ,​ ​റെ​സ്റ്റോ​റ​ന്റു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ആ​ളെ​ ​കി​ട്ടാ​ത്ത​ ​അ​വ​സ്ഥ​യു​ണ്ട്.​ ​ക​ർ​ഷ​ക​രും​ ​ആ​ശ​ങ്ക​യി​ലാ​ണ്. വോ​ട്ട് ​ചെ​യ്യാ​ൻ​ ​എ​ത്ത​ണ​മെ​ന്ന​ ​ക​ർ​ശ​ന​ ​നി​ർ​ദ്ദേ​ശ​മാ​ണ് ​നാ​ട്ടി​ൽ​നി​ന്ന് ​ഇ​വ​രെ​ ​തേ​ടി​യെ​ത്തു​ന്ന​ത്.​ ​വ​ലി​യ​ ​വാ​ഗ്ദാ​ന​ങ്ങ​ളു​മു​ണ്ട്.​ ​പോ​കു​ന്ന​വ​ർ​ക്ക് ​ട്രെ​യി​നു​ക​ളി​ൽ​ ​ബ​ൾ​ക്ക് ​ടി​ക്ക​റ്റ് ​ബു​ക്കിം​ഗ് ​വി​വി​ധ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ൾ​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​ബ​ക്രീ​ദി​ന് ​നാ​ട്ടി​ൽ​ ​പോ​കു​ന്ന​ത് ​മി​ക്ക​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും​ ​രീ​തി​യാ​ണ്.​ ​ഇ​ക്കു​റി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​ഴി​യാ​തെ​ ​തി​രി​ച്ചു​വ​രി​ല്ലെ​ന്നാ​ണ് ​ഇ​വ​ർ​ ​തൊ​ഴി​ലു​ട​മ​ക​ളെ​ ​അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സ്തംഭിച്ച് തൊഴിൽമേഖല

ഉ​ത്ത​രേ​ന്ത്യ​ൻ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​നാ​ടു​ക​ളി​ലേ​ക്ക് ​പോ​കു​ന്ന​തോ​ടെ​ ​സ​മ​സ്ത​ ​മേ​ഖ​ല​യും​ ​സ്തം​ഭ​ന​ത്തി​ലേ​ക്ക് ​നീ​ങ്ങു​ക​യാ​ണ്.​ ​ആ​ൾ​ക്ഷാ​മം​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​പ​ണി​ക്കൂ​ലി​ ​വ​ർ​ദ്ധി​പ്പി​ച്ച​ത് ​മ​ല​യാ​ളി​ക​ൾ​ക്ക് ​തി​രി​ച്ച​ടി​യാ​വു​ന്നു​ണ്ട്.​ 800​ ​രൂ​പ​ ​ന​ൽ​കി​യി​രു​ന്ന​ ​സ്ഥാ​ന​ത്ത് 1100​ ​രൂ​പ​യാ​ണ് ​ഇ​പ്പോ​ൾ​ ​ദി​വ​സ​ക്കൂ​ലി​യാ​യി​ ​ചോ​ദി​ക്കു​ന്ന​ത്.​ ​ തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​മ​ട​ക്കം​ ​കൂ​ടു​ത​ൽ​ ​ബാ​ധി​ക്കു​ന്ന​ത് ​പൈ​നാ​പ്പി​ൾ​ ​ക​ർ​ഷ​ക​രെ​യാ​ണ്.​ ​ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ​ഇ​ടു​ക്കി,​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​ക​ളി​ൽ​ ​മാ​ത്രം​ ​പൈ​നാ​പ്പി​ൾ​ ​കൃ​ഷി​ ​രം​ഗ​ത്ത് ​ജോ​ലി​ ​ചെ​യ്യു​ന്ന​ത്.​ ​മൂ​വാ​റ്റു​പു​ഴ,​ ​പെ​രു​മ്പാ​വൂ​ർ​ ​മേ​ഖ​ല​ക​ളി​ൽ​നി​ന്ന് ​അ​ഞ്ഞൂ​റോ​ളം​ ​പേ​രാ​ണ് ​ഇ​ന്ന​ലെ​ ​മാ​ത്രം​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ഒ​രാ​ഴ്ച​യ്ക്കി​ടെ​ ​മൂ​വാ​യി​ര​ത്തോ​ളം​ ​പേ​ർ​ ​പോ​യി​ട്ടു​ണ്ട്.

നെൽകൃഷിക്കും വിന

തൊ​ഴി​ലാ​ളി​ ​ക്ഷാ​മ​വും​ ​അ​മി​ത​ ​കൂ​ലി​യും​ ​അ​ധി​ക​ച്ചെ​ല​വു​മെ​ല്ലാം​ ​നെ​ൽ​കൃ​ഷി​യി​ൽ​നി​ന്ന് ​ക​ർ​ഷ​ക​രെ​ ​അ​ക​റ്റി​ത്തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് ​ആ​ശ്വാ​സ​മാ​യി​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ളെ​ത്തി​യ​ത്.​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​നെ​ൽ​ക​ർ​ഷ​ക​ർ​ ​നി​ല​മൊ​രു​ക്കാ​നും​ ​ഞാ​റു​ന​ടീ​ലി​നു​മൊ​ക്കെ​ ​ആ​ശ്ര​യി​ക്കു​ന്ന​ത് ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​ക​ളെ​യാ​ണ്.​ ​ഒ​രേ​ക്ക​ർ​ ​വ​യ​ലി​ൽ​ ​ഞാ​റ് ​പ​റി​ച്ചു​ന​ടു​ന്ന​തി​ന് ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 5000​-​ 5500​ ​രൂ​പ​ ​മാ​ത്ര​മേ​ ​കൂ​ലി​യു​ള്ളൂ.​ ​ചെ​റി​യ​ ​സം​ഘ​ങ്ങ​ളാ​യെ​ത്തും. ​മൂ​ന്നോ​ ​നാ​ലോ​ ​മ​ണി​ക്കൂ​ർ​കൊ​ണ്ട് ​പ​ണി​ ​തീ​ർ​ക്കും.​ ​ ത​ദ്ദേ​ശീ​യ​രാ​യ​ ​സ്ത്രീ​ ​തൊ​ഴി​ലാ​ളി​ക​ളാ​ണെ​ങ്കി​ൽ​ 18​ ​മു​ത​ൽ​ 22​ ​പേ​ർ​ ​ഒ​രു​ ​ദി​വ​സം​ ​മു​ഴു​വ​ൻ​ ​പ​ണി​യെ​ടു​ത്താ​ലാ​ണ് ​ഈ​ ​ജോ​ലി​ ​തീ​ർ​ക്കു​ക​.​ ​ഒ​രാ​ൾ​ക്ക് 400​-​ 450​ ​രൂ​പ​ ​കൂ​ലി​യും​ ​മ​റ്റ് ​ചെ​ല​വു​ക​ളും​ ​ന​ൽ​ക​ണം.

31.4 ലക്ഷം

കേരളത്തിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ഏകദേശ കണക്ക് (കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ പഠനം)​

6–8 ലക്ഷം

എറണാകുളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം