ദേശീയ മോണരോഗ ദിനാചരണം

Sunday 08 March 2026 12:09 AM IST

തിരുവല്ല : ദേശീയ മോണരോഗ ദിനാചരണത്തിന്റെ ഭാഗമായി പുഷ്പഗിരി ഡെന്റൽ കോളജിൽ ലേസർ ട്രീറ്റ്‌മെന്റ്രിനെ കുറിച്ചുള്ള സംസ്ഥാന ശില്പശാലയും നവീകരിച്ച ലേസർ ക്ലിനിക്കിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി നിർവഹിച്ചു. മെഡിസിറ്റി ഡയറക്ടർ റവ.ഡോ.മാത്യൂ മഴവഞ്ചേരിലിന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ മുഖ്യപ്രഭാഷണം നടത്തി . പെരിയോഡോൺടിക്സ്സ് വിഭാഗം മേധാവി ഡോ.തോമസ് ജോർജ്ജ്, പ്രിൻസിപ്പൽ ഡോ. ഏ.ദേവദത്തൻ, കേരളാ ഡെന്റൽ കൗൺസിൽ അംഗം ഡോ.സുമോദ് പി.മാത്യൂ, ഡോ. ജെയ്സൺ ജെ.വലിയകുളങ്ങര എന്നിവർ പ്രസംഗിച്ചു.