ട്വന്റി- 20 ഫൈനൽ പൂരം ഇന്ന്

Sunday 08 March 2026 12:16 AM IST

അഹമ്മദാബാദ്: ഇന്ത്യ- ന്യൂസിലാൻഡ് ട്വന്റി- 20 ലോകകപ്പ് ഫൈനൽ ഇന്ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കും. രാത്രി ഏഴുമുതലാണ് മത്സരം. ആദ്യമായാണ് ഇരുരാജ്യങ്ങളും ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. നിലവിലെ ജേതാക്കളായ ഇന്ത്യ,​ തങ്ങളുടെ മൂന്നാം കിരീ‌ടം തേടിയിറങ്ങുമ്പോൾ കന്നിക്കിരീടമാണ് മിച്ചൽ സാന്റ്നർ നയിക്കുന്ന കിവീസ് ലക്ഷ്യം. ലോകകപ്പിന് മുമ്പ് ഇന്ത്യൻ മണ്ണിൽ നടന്ന പരമ്പരയിൽ 4- 1ന് ഇന്ത്യ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ട്വന്റി- 20 ലോകകപ്പിൽ ഇതുവരെ ന്യൂസിലാൻഡിനെ തോൽപ്പിക്കാനായിട്ടില്ല. മലയാളി താരം സഞ്ജു സാംസന്റെ മികച്ച ഫോമാണ് നായകൻ സൂര്യകുമാർ യാദവിന്റേയും സംഘത്തിന്റേയും ആത്മവിശ്വാസം.

ഇന്ത്യ Vs ന്യൂസിലാൻഡ്

ടി.വി ലൈവ്: 7 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട് സ്റ്റാറിലും