പാചകവാതക ക്ഷാമം ഹോട്ടലുകൾക്ക് വിനയാകും
Saturday 07 March 2026 10:52 PM IST
കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം കണക്കിലെടുത്ത് പൊതുമേഖല എണ്ണക്കമ്പനികൾ വാണിജ്യസിലിണ്ടറുകളുടെ വാതക ഫില്ലിംഗ് നിറുത്തിവെക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം ഹോട്ടൽ വ്യാപാര മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ(കെ.എച്ച്.ആർ.എ) വ്യക്തമാക്കി. ഇന്ധന വിപണിയിലെ നിയന്ത്രണം ഹോട്ടൽ മേഖലയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. നിലവിൽ വിപണിയിൽ പാചകവാതക ക്ഷാമം ശക്തമാണ്. എണ്ണക്കമ്പനികൾ ഫില്ലിംഗ് കൂടി നിർത്തിയാൽ ഹോട്ടൽ മേഖല പൂർണമായും നിശ്ചലമാകും. പ്രതിസന്ധി ഒഴിവാക്കുവാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വാണിജ്യ അടിസ്ഥാനത്തിലുള്ള ഗ്യാസിന്റെ ഫില്ലിംഗ് പുനരാരംഭിക്കുവാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്നും കെ.എച്ച്.ആർ.എ. പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖും ആവശ്യപ്പെട്ടു.