വീഗാലാൻഡ് ഡെവലപ്പേഴ്സിന് ‌സുരക്ഷ അവാർഡ്

Sunday 08 March 2026 12:52 AM IST

കൊച്ചി: നാഷണൽ സേഫ്റ്റി കൗൺസിലിന്റെ സുരക്ഷ അവാർഡുകൾ വീഗാലാൻഡ് ഡെവലപ്പേഴ്സ് ഏറ്റുവാങ്ങി. ന്യൂ സിവിൽ കൺസ്ട്രക്ഷൻ മേഖലയിലെ ഏറ്റവും ഉയർന്ന അവാർഡായ സാമൂഹിക സുരക്ഷ അവാർഡും അപ്പാർട്ടുമെന്റ് പ്രോജക്ട് വിഭാഗത്തിൽ സുരക്ഷ അവാർഡുമാണ് വീഗാലാൻഡിന് ലഭിച്ചത്.

സുരക്ഷ കൗൺസിൽ സെക്രട്ടറി ജാക്‌സണിന്റെ സാന്നിദ്ധ്യത്തിൽ ഫാക്‌ടറീസ് ആൻഡ് ബോയ്ലഴ്സ് ഡയറക്ടർ നിതിഷ് ദേവരാജിൽ നിന്നും വീഗാലാൻഡ് ഡെവലപ്പേഴ്സ് ജനറൽ മാനേജർ ഗിരി എസ്. നായർ, അസി. ജനറൽ മാനേജർ ആർ. രാജാറാം . സീനിയർ മാനേജർ സുമേഷ്, സേഫ്റ്റി ഓഫീസർ എ.എസ് രാജീവ് . സീനിയർ പ്രൊജക്ട് എൻജിനിയർ സി. ദീപു എന്നിവർ ചേർന്നു ഏറ്റുവാങ്ങി.