സസ്പെൻഷനിലായ ഡിവൈ.എസ്.പിയെ തിരിച്ചെടുത്തു

Sunday 08 March 2026 12:53 AM IST

തിരുവനന്തപുരം: മദ്യപിച്ച് പൊലീസ് വാഹനമോടിച്ച് കേസിൽപ്പെട്ടതിനെത്തുടർന്ന് സസ്പെൻഷനിലായിരുന്ന ഡിവൈ.എസ്.പി വി.അനിലിനെ തിരിച്ചെടുത്തു. ഗുരുതരമായ അച്ചടക്ക ലംഘനം, സ്വഭാവ ദൂഷ്യം, കൃത്യവിലോപം, സേനയുടെ അന്തസ് ഇല്ലാതാക്കൽ കുറ്റങ്ങൾ ചുമത്തിയായിരുന്നു സസ്പെൻഷൻ. വകുപ്പുതല അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.