സാംസംഗ് ഗ്യാലക്സി എസ്26 വിപണനോദ്ഘാടനം ഓക്‌സിജനിൽ

Sunday 08 March 2026 12:56 AM IST

കോട്ടയം: സാംസംഗിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സീരീസായ ഗ്യാലക്സി എസ്26ന്റെ വിപണനോദ്ഘാടനം പ്രമുഖ പരസ്യചിത്ര സംവിധായകനും നടനുമായ പ്രകാശ് വർമ്മ മുൻനിര ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്‌സ്‌പർട്ടിന്റെ കോട്ടയം ഷോറൂമിൽ നിർവഹിച്ചു. സാംസംഗിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ വിൽപ്പന പങ്കാളിയാണ് ഓക്‌സിജൻ.

ചടങ്ങിൽ ഓക്‌സിജൻ ഗ്രൂപ്പ് സി.ഇ.ഒ ഷിജോ കെ. തോമസ്, നടൻ പ്രേം പ്രകാശ്, സാംസംഗ് കീ അക്കൗണ്ട്സ് മാനേജർ സിയാം മൊയ്ദീൻ, ഓക്‌സിജൻ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് പ്രവീൺ പ്രകാശ്, ജിബിൻ കെ. തോമസ്, മാർക്കറ്റിംഗ് ഡിവിഷൻ മേധാവി അമൽദേവ്,മൊബൈൽസ് ഡിവിഷൻ മേധാവി സി.ആർ ഗീവർഗീസ് ,റീജിയണൽ ബിസിനസ് മേധാവി ഷാജഹാൻ സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു.