10 വർഷത്തിനുള്ളിൽ ആരോഗ്യ മേഖലയ്ക്ക് ഉണർവേകാൻ സർക്കാരിനായി: ചിറ്റയം

Sunday 08 March 2026 2:02 AM IST

കൊടുമൺ :10 വർഷത്തിനുള്ളിൽ ആരോഗ്യ മേഖലയ്ക്ക് ഉണർവേകാൻ സർക്കാരിനായെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ചന്ദനപ്പള്ളി ആരോഗ്യകേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊടുമണ്ണിൽ അന്താരാഷ്ട്ര സ്റ്റേഡിയം സാദ്ധ്യമായി. ഏഴംകുളം കൈപ്പട്ടൂർ, ആനയടി കൂടൽ, കൊടുമൺ അങ്ങാടിക്കൽ തുടങ്ങി മണ്ഡലത്തിലെ വിവിധ റോഡുകൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയതായും അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ എൽ.അനിതകുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. 4200 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുകോടി 43 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിട നിർമ്മാണം. സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഏജൻസിക്കായിരുന്നു നിർമ്മാണച്ചുമതല. ഗർഭിണികൾക്കുള്ള ക്ലിനിക്ക്, ജീവിതശൈലി രോഗം നിർണയ ക്ലിനിക്, വയോജന ക്ലിനിക്,പാലിയേറ്റീവ് കെയർ , കൗമാര ആരോഗ്യ ക്ലിനിക്, മാനസികാരോഗ ക്ലിനിക് തുടങ്ങി നിരവധി സേവനങ്ങൾ സ്ഥാപനത്തിലൂടെ ലഭിക്കും. ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എൻ സലീം, ബീനപ്രഭ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി ഗീതാ ദേവി, വൈസ് പ്രസിഡന്റ് പ്രകാശ് ടി.ജോൺ, ലാലി സുദർശനൻ, ഐക്കര ഉണ്ണികൃഷ്ണൻ, അംബിക വിനയൻ, ജി. അനിരുദ്ധൻ, എം.കിരൺ, സീന സത്യൻ, കെ.കെ അശോക് കുമാർ, എം.ആർ രൂപ, മിഥിൻ അങ്ങാടിക്കൽ, ലീലാമണി വാസുദേവൻ, ജിഷാരാജ്, ഷൈനി തോമസ്, കൃഷ്ണകുമാരി അമ്മ, കെ.ഹരികുമാർ, ഡി.പ്രദീപ്, എ.ജി ശ്രീകുമാർ, സന്ധ്യാ ജി.രാജ്, എസ്.ശ്രീകുമാർ, ജിജോ ടി.മാത്യു,​ ഡി.സജി, അഡ്വ.ബിജു ഫിലിപ്, എ.വിപിൻ കുമാർ എന്നിവർ പങ്കെടുത്തു.