അര ഏക്കർ സ്ഥലം സൗജന്യമായി നൽകി വൈദികൻ
Sunday 08 March 2026 2:03 AM IST
കോന്നി: സ്വന്തമായി വീടില്ലാത്ത കോന്നി, മലയാലപ്പുഴ ഗ്രാമപഞ്ചായത്തുകളിലെ 9 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിനും സ്മാർട്ട് അങ്കണവാടി നിർമ്മിക്കുന്നതിനും അര ഏക്കർ സ്ഥലം സൗജന്യമായി നൽകി വൈദികൻ . കോന്നി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ ചെങ്ങറയിൽ അട്ടച്ചാക്കൽ കുമ്പളാംപൊയ്‌ക റോഡരികിലെ സ്ഥലമാണ് ചെങ്ങറ സ്വദേശിയായ ഫാ. തോമസ് തട്ടാശ്ശേരിൽ നൽകിയത്. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.സന്തോഷ് കുമാർ, എം.വി.അമ്പിളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രവീൺ പ്ലാവിളയിൽ, അജി മണ്ണിൽ, മോഹനൻ കാലായിൽ എന്നിവർ സ്ഥലം സന്ദർശിച്ചു. അങ്കണവാടി നിർമ്മിക്കുന്നതിന് പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം എം.വി അമ്പിളി അറിയിച്ചു.