മാപ്പു പറഞ്ഞതിന് തൊട്ടുപിന്നാലെ യുഎഇയിലും കുവൈറ്റിലും ബഹ്‌റൈനിലും വീണ്ടും ആക്രമണം നടത്തി ഇറാൻ

Saturday 07 March 2026 11:03 PM IST

ദുബായ് : ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചതിന് ഇറാൻ പ്രസിഡന്റ് മാപ്പ് പറഞ്ഞതിന് തൊട്ടുപിന്നാലെ യു.എ.ഇയിലും കുവൈറ്റിലും ബഹ്റൈനിലും വീണ്ടും ആക്രമണം നടത്തി ഇറാൻ. യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിലും കുവൈറ്റിലും ഇറാന്റെ ആക്രമണം ഉണ്ടായി. യു.എ.ഇ,​ കുവൈറ്റ്,​ ഖത്തർ,​ ബഹ്റൈൻ എന്നിവിടങ്ങളിൽ ഒരേ സമയമാണ് ആക്രമണം.

ബഹ്റൈനിലെ മനാമയിൽ നടന്ന ആക്രമണത്തിൽ കെട്ടിടത്തിന് തീപിടിച്ചു. അബുദാബിക്ക് സമീപമുള്ള അൽ ദഫ്റ വ്യോമതാവളത്തിലെ യു,​എസ് എയർ കോംബാറ്റ് സെന്ററിൽ ആക്രമണം നടത്തിയതായി ഇറാൻ റവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസ് ആക്രമിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ന് രാവിലെ ബഹ്റൈൻ,​ സൗദി അറേബ്യ,​ യു.എ.ഇ എന്നിവിടങ്ങളിൽ തുടർച്ചയായി ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായിരുന്നു.