അനുസ്മരണ സമ്മേളനം

Sunday 08 March 2026 2:06 AM IST
സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരക്കഥാകൃത്ത് നിസാം റാവുത്തർ പുരസ്കാരം സംവിധായകൻ കെ. സതീഷിന് പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് എം.ഡി. പി.എസ് രാജേന്ദ്രപ്രസാദ് സമ്മാനിക്കുന്നു

പത്തനംതിട്ട : തിരക്കഥാകൃത്ത് നിസാം റാവുത്തറിന്റെ രണ്ടാം അനുസ്മരണവും സംവിധായകൻ കെ. സതീഷിന് പുരസ്കാര വിതരണവും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തി. നടൻ കടമ്മനിട്ട കരുണാകരൻ ഉദ്ഘാടനം ചെയ്തു. ട്രിനിറ്റി മൂവി മാക്സ് എം.ഡി. പി.എസ് രാജേന്ദ്രപ്രസാദ് പുരസ്കാരം നൽകി.. സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.സക്കീർശാന്തി, ഡോക്യൂമെന്ററി സംവിധായകൻ ഡോ. ശ്രീജിത്ത് എസ് , എം.വി. സഞ്ജു , എ.ഗോകുലേന്ദ്രൻ , പി.വി.ഹരിഹരൻ , അഡ്വ. പി.സി. ഹരി , നിസാം നൂർമഹൽ , ഷെഫിന നിസാം , ഡോ. ബിന്ദു സാജൻ , കെ.സി. വർഗീസ് , ബീനാ ഷാജി , സജി പുരുഷോത്തമൻ , എസ്. രാജേശ്വരൻ ,ബിമൽ റേ സാജൻ , ടി.ആർ. ഓമനക്കുട്ടിയമ്മ എന്നിവർ പ്രസംഗിച്ചു.