ക്ഷേമപദ്ധതികൾ ലക്ഷ്യമിട്ട് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ്
മല്ലപ്പളളി : ബ്ലോക്ക് പഞ്ചായത്തിന്റെ 27,21,29,030/- രൂപ വരവും 26,27,03,430/- രൂപാ ചെലവും 93,95,030/- രൂപാ നീക്കി ബാക്കിയും ഉളള 2026-27 വാർഷിക ബഡ്ജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു.
അടിസ്ഥാന വികസനത്തിനും, ക്ഷേമപ്രവർത്തനങ്ങൾ പ്രാവർത്തികമാക്കുന്നതിനും അതിലൂടെ ജനങ്ങളുടെ ഉന്നമനത്തിനും ജീവിത നിലവാരം ഉയർത്തുന്നതിനും 2026 - 2027 സാമ്പത്തിക വർഷം ബ്ലോക്ക് പഞ്ചായത്തിന് ലഭ്യമാകുന്ന ഫണ്ടുകൾ ഉപയോഗിച്ച് ഭവന നിർമ്മാണ പദ്ധതികൾക്കും ആരോഗ്യ മേഖലയിലും ഉത്പാദന മേഖലയിലും, പട്ടികജാതി, പട്ടികവർഗ ക്ഷേമപദ്ധതികൾക്കും പൊതുശുചിത്വ മാലിന്യ നിർമ്മാർജ്ജനത്തിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നത്തിനും, അങ്കണവാടികളുടെ ഉന്നമനത്തിനും മുൻതൂക്കം നല്കിയാണ് ബഡ്ജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലക്ഷ്മി അജിത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇസ്മേൽ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈലാ അലക്സാണ്ടർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജിത്ത്, ലിബിൻ ജോസഫ്, കൃഷ്ണൻകുട്ടി മുള്ളൻകുഴി സി.പി.മാത്യു, എം. ഡി ദിനേശ് കുമാർ , റിമി ലിറ്റി കൈപ്പളളിൽ, ഷിനി കെ.പിളള, ധന്യാമോൾ ലാലി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത്.വി തുടങ്ങിയവർ പ്രസംഗിച്ചു.