കേരളസർവകലാശാല പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.സി.എ (റെഗുലർ 2024 അഡ്മിഷൻ 2024 & 2020 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ/വൈവവോസി
മൂന്നാം സെമസ്റ്റർ എം.എസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 10, 11 തീയതികളിൽ നടത്തും.
ആയൂർ മാർത്തോമ കോളേജിലെ അഞ്ചാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ് പരീക്ഷയുടെ ഇന്റേൺഷിപ്പ് വൈവവോസി 12 ന് നടത്തും.
ടൈംടേബിൾ
ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഏപ്രിൽ 2026 (റഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 &മാു; 2021 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾവെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി ബിരുദ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽ.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾ ടിക്കറ്റുമായി 9 മുതൽ 13 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ ഇ.ജെ. X വിഭാഗത്തിൽ ഹാജരാകണം.
കാലിക്കറ്റ് സർവകലാശാല പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.പി.എഡ് (2023 പ്രവേശനം മുതൽ) നവംബർ 2025 ടീച്ചിങ് പ്രാക്ടീസ് പ്രാക്ടിക്കൽ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ നാളെ ആരംഭിക്കും. ഗവ.കോളേജ് ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട്, സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ സർവകലാശാലാ ക്യാമ്പസ് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.
പരീക്ഷാ അപേക്ഷ
സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പി.ജി.ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് കമ്പ്യൂട്ടിംഗ് ഇൻ ഹിന്ദി ( 2025 പ്രവേശനം ) ഡിസംബർ 2025 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 18 വരെയും 200 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് നാളെ മുതൽ ലഭ്യമാകും.
പരീക്ഷ
നാലാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എജ്യുക്കേഷൻ-ഹിയറിംഗ് ഇംപയർമെന്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി ( 2023 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ ആറിന് തുടങ്ങും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഇന്റഗ്രേറ്റഡ് എം.എ കംപാരറ്റീവ് ലിറ്ററേച്ചർ (സി.സി.എസ്.എസ്-2024 പ്രവേശനം മുതൽ ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കീം പ്രവേശനം: റീഫണ്ടിന്വിവരങ്ങൾ നൽകണം
കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഫീസടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും, തെറ്റുകൾ തിരുത്തുന്നതിനും അവസരം. റീഫണ്ടിന് അർഹതയുള്ളവരുടെ പട്ടിക വെബ്സൈറ്റിൽ. www.cee.kerala.gov.in ലെ 'KEAM 2025 Candidate Portal' ലിങ്ക് വഴി ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്ത് 'Submit Bank Account Details' മെനു ഐറ്റം ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 10ന് വൈകിട്ട് 4നകം സമർപ്പിക്കണം. ഫോൺ: 0471-2332120.
എം.ബി.എപ്രവേശനം
കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ https://www.kittsedu.org/apply-for-mba/ വഴി ബിരുദവും KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്മെന്റ് വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസരമുണ്ട്. വിവരങ്ങൾക്ക് www.kittsedu.org, 9645176828, 9446529467.
എൻജിനിയറിംഗ് എൻട്രൻസ്: പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാം
എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് പരീക്ഷാ കേന്ദ്രങ്ങളുടെ മുൻഗണനയിൽ മാറ്റം വരുത്തുന്നതിന് 8ന് രാത്രി 9വരെ www.cee.kerala.gov.inൽ അവസരം. ഹെൽപ്പ് ലൈൻ- 0471-2332120
പരീക്ഷാഫലം
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡി.ഫാം പാർട്ട് II ഇആർ 1991 (സപ്ലിമെന്ററി) നവംബർ പരീക്ഷാ ഫലം www.dme.kerala.gov.inൽ.
മെറിറ്റ് സ്കോളർഷിപ്പ്
തിരുവനന്തപുരം: 2023-26 ബിരുദ ബാച്ച് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് മൂന്നാം വർഷ റിന്യുവലിനു യോഗ്യരായവരുടെ ലിസ്റ്റ് www.dcescholarship.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.