പതാക യാത്രയ്ക്ക് സ്വീകരണം നൽകി

Sunday 08 March 2026 2:21 AM IST
ശ്രീനാരായണഗുരു- മഹാത്മാഗാന്ധി സമാഗമ ശതാബ്ദി സമ്മേളന നഗരിയിൽ ഉയർത്തുവാനുള്ള പതാക കൊടിമര ഘോഷയാത്രയ്ക്കു തിരുവല്ലയിൽ നൽകിയ സ്വീകരണ സമ്മേളനം പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: ശ്രീനാരായണ ഗുരുദേവനും മഹാത്മാ ഗാന്ധിയും നടത്തിയ കുടിക്കാഴ്ച സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കും ജാതി വ്യവസ്ഥയ്ക്കും എതിരായുള്ള കൂട്ടായ പടപ്പുറപ്പാടായിരുന്നെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഗുരു-ഗാന്ധി സമാഗമ ശതാബ്ദി സമ്മേളന നഗരിയിൽ ഉയർത്തുവാൻ ആനന്ദ് .കെ ഉദയന്റെ നേതൃത്വത്തിൽ വൈക്കത്ത് നിന്നും ആരംഭിച്ച പതാക കൊടിമര ഘോഷയാത്രയ്ക്കു നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ബിനു വി. ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടിമാരായ സജി കൊട്ടയ്ക്കാട്, ആർ.ജയകുമാർ, എഴുമറ്റൂർ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.പി.കെ. മോഹൻരാജ്, അഡ്വ.രാജേഷ് ചാത്തങ്കരി, ജിജോ ചെറിയാൻ, അനിൽ.സി ഉഷസ്, രാജേഷ് മലയിൽ, വിശാഖ് വെൺപാല, അജി തമ്പാൻ തുടങ്ങിയവർ പ്രസംഗിച്ചു