സണ്ണി ജോസഫ് കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

Sunday 08 March 2026 12:00 AM IST

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനും ഫിലിം അക്കാഡമിക്കുമായ സണ്ണി ജോസഫിനെ കോട്ടയത്തെ കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറായി നിയമിച്ചു. നാലു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര ഛായാഗ്രഹണരംഗത്തുള്ള സണ്ണി ജോസഫ് അറുപത്തഞ്ചോളം ചലച്ചിത്രങ്ങൾക്ക് ദൃശ്യഭാഷ്യം പകരുകയും സംവിധാനമടക്കമുള്ള മേഖലകളിലും പ്രതിഭ തെളിയിക്കുകയും ചെയ്തിട്ടുണ്ട്.അന്താരാഷ്ട്ര നിലവാരത്തിലുള്ള ചലച്ചിത്രപഠന കലാലയമാക്കി കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് നിയമനമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.