ഡെറാഡൂൺ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപരിപഠനം

Sunday 08 March 2026 12:00 AM IST

ഡെറാഡൂൺ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (FRI) മാസ്റ്റേഴ്സ് പ്രോഗ്രാമിന് അപേക്ഷിക്കാം. വുഡ് സയൻസ് & ടെക്നോളജി, ഫോറസ്ട്രി, എൻവയൺമെന്റൽ മാനേജ്മെന്റ്, സെല്ലുലോസ് & പേപ്പർ ടെക്നോളജി വിഷയങ്ങളിൽ സ്പെഷ്യലൈസേഷൻ ചെയ്യാം. രണ്ടു വർഷ എം.എസ്‌സി പ്രോഗ്രാമാണിത്. ഇന്ത്യൻ കൗൺസിൽ ഒഫ് ഫോറസ്ട്രി റിസർച്ച് & എഡ്യുക്കേഷന് കീഴിലുള്ള കൽപ്പിത സർവകലാശാലയാണ് FRI.

* എം.എസ്‌സി വുഡ് സയൻസ് & ടെക്നോളജി: ആകെ സീറ്റ് 43. യോഗ്യത: ബി.എസ്‌സി ഫോറസ്ട്രി/ ബി.എസ്‌സി (മാത്തമാറ്റിക്സ്/ കെമിസ്ട്രി/ ഫിസിക്സ്). കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം.

* എം.എസ്‌സി ഫോറസ്ട്രി: ആകെ സീറ്റ് 43. യോഗ്യത: ബി.എസ്‌സി ഫോറസ്ട്രി/അഗ്രിക്കൾച്ചർ അല്ലെങ്കിൽ ബി.എസ്‌സി (മാത്തമാറ്റിക്സ്/ കെമിസ്ട്രി/ ഫിസിക്സ്/ ബോട്ടണി/ ജിയോളജി/ സുവോളജി). കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം.

* എം.എസ്‌സി എൻവയൺമെന്റ് മാനേജ്മെന്റ്: ആകെ സീറ്റ് 43. യോഗ്യത: ബേസിക്/ അപ്ലൈഡ് സയൻസിന്റെ ഏതെങ്കിലും ബ്രാഞ്ചിൽ ബി.എസ്‌സി അല്ലെങ്കിൽ ബി.എസ്‌സി ഫോറസ്ട്രി/അഗ്രിക്കൾച്ചർ. അല്ലെങ്കിൽ എൻവയൺമെന്റൽ സയൻസിൽ ബി.ഇ/ ബി.ടെക്. കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം.

* എം.എസ്‌സി സെല്ലുലോസ് & പേപ്പർ ടെക്നോളജി: ആകെ സീറ്റ് 26. യോഗ്യത: ബി.എസ്‌സി (കെമിസ്ട്രി). അല്ലെങ്കിൽ ബി.ഇ/ ബി.ടെക് (കെമിക്കൽ/ മെക്കാനിക്കൽ എൻജിനിയറിംഗ്). കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം.

മേയ് മൂന്നിന് നടക്കുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. നെഗറ്റീവ് മാർക്കുണ്ട്. കേരളത്തിൽ പരീക്ഷാ കേന്ദ്രമില്ല. കോയമ്പത്തൂർ, ബംഗളൂരു, ഹൈദരാബാദ് എന്നിവയാണ് ദക്ഷിണേന്ത്യൻ പരീക്ഷാ കേന്ദ്രങ്ങൾ.

തപാലിലാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ്: fridu.edu.in

അവസാന തീയതി: 31.03.2026

ബ​യോ​ടെ​ക്നോ​ള​ജി​ക്കും​ ​ഡാ​റ്റ​ ​സ​യ​ൻ​സി​നും​ ​സാ​ദ്ധ്യ​ത​യേ​റു​ന്നു

ഡോ.​ടി.​പി.​സേ​തു​മാ​ധ​വൻ

2026​-27​ ​കേ​ന്ദ്ര​ ​ബ​ജ​റ്റി​ൽ​ ​ഫ​ർ​മ​സി,​ ​ഡാ​റ്റ​ ​സി​സ്റ്റം​സ് ​എ​ന്നി​വ​യ്ക്ക് ​മു​ന്തി​യ​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​ന​നു​പാ​തി​ക​മാ​യി​ ​ബ​യോ​ടെ​ക്നോ​ള​ജി,​ ​ഡാ​റ്റ​ ​സ​യ​ൻ​സ് ​കോ​ഴ്സു​ക​ളി​ൽ​ ​വ​ലി​യ​ ​വ​ള​ർ​ച്ച​ ​പ്ര​തീ​ക്ഷി​ക്കാം.​ബ​യോ​ഫാ​ർ​മ​യി​ലു​ള്ള​ ​വ​ള​ർ​ച്ച​ ​ബ​യോ​ടെ​ക്നോ​ള​ജി​ ​ഗ​വേ​ഷ​ണം,​ ​അ​പ്ലൈ​ഡ് ​റി​സ​ർ​ച്ച് ​എ​ന്നി​വ​യ്ക്ക് ​ക​രു​ത്തേ​കും.​ ​പ്ല​സ്ടു​വി​നു​ശേ​ഷം​ ​ബ​യോ​ടെ​ക്നോ​ള​ജി,​ ​ഐ.​ടി,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മി​ക​ച്ച​ ​അ​വ​സ​ര​ങ്ങ​ളാ​ണ് ​ഇ​തി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ത്.​ഫു​ഡ് ​ടെ​ക്നോ​ള​ജി,​ ​ഫി​ഷ​റീ​സ് ​ടെ​ക്നോ​ള​ജി,​ ​ബ​യോ​ ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​ബ​യോ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ന്നി​വ​യി​ലും​ ​വ​ള​ർ​ച്ച​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഡാ​റ്റ​ ​സ​യ​ൻ​സ് ​കൂ​ടു​ത​ൽ​ ​വ​ള​ർ​ച്ച​ ​കൈ​വ​രി​ക്കു​മ്പോ​ൾ​ ​ഡാ​റ്റ​ ​i​n​f​r​a​s​t​r​u​c​t​u​r​e,​ ​സെ​ർ​വ​റു​ക​ൾ​ ​എ​ന്നി​വ​യി​ലും​ ​കൂ​ടു​ത​ൽ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കാം.

ടി.​കെ.​എം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മാ​നേ​ജ്മെ​ന്റ് 32​-​മ​ത് ​ബാ​ച്ചി​ലേ​ക്ക് ​ഫു​ൾ​ ​ടൈം​ ​എം.​ബി.എ

കൊ​ല്ല​ത്തു​ള്ള​ ​ടി.​കെ.​എം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മാ​നേ​ജ്മെ​ന്റ് 32​-​മ​ത് ​ബാ​ച്ചി​ലേ​ക്ക് ​ഫു​ൾ​ ​ടൈം​ ​എം.​ബി.​എ​ ​പ്രോ​ഗ്രാ​മി​ന് ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം.​C​A​T​/​C​M​A​T​ ​/​ ​K​M​A​T​ ​സ്കോ​റു​ക​ളും,​ ​ഗ്രൂ​പ്പ് ​ച​ർ​ച്ച​യും​ ,​ ​ഇ​ന്റ​ർ​വ്യൂ​വും​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​സെ​ല​ക്ഷ​ൻ.​ ​ഏ​പ്രി​ൽ​ 30​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​w​w​w.​w​w​w.​t​k​m.​a​c.​in