'സഹചാരി' പുരസ്കാരം പ്രൊവിഡൻസിന്
Sunday 08 March 2026 1:39 AM IST
കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ 'സഹചാരി' പുരസ്കാരം കോഴിക്കോട് പ്രൊവിഡൻസ് വുമൺസ് കോളേജിലെ എൻ.എസ്.എസ് 15, 116 യൂണിറ്റുകൾക്ക് ലഭിച്ചു. ജില്ലയിലെ ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്കൂട്ടറിന്റെയും മറ്റു ഉപകാരണങ്ങളുടെയും വിതരണ പരിപാടിയിൽ വെച്ചാണ് അവാർഡ് നൽകി. തോട്ടത്തിൽ രവീന്ദ്രൻ എം .എൽ .എ ഉദ്ഘാടനം ചെയ്തു. അഡ്വ. ജയ ഡാർളിയിൽ നിന്നും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.സംഗീത ജി കൈമൾ ഡോ അർച്ചന ഇ.ആർ, എൻ.എസ്.എസ് വോളന്റിയർമാരായ ഗൗരിനന്ദന, ശിവകാമി, അഖില എന്നിവർ അവാർഡ് ഏറ്റുവാങ്ങി. 10,000 രൂപയും പ്രശസ്തി പത്രവും സ്മാരകവുമാണ് പുരസ്കാരം.