കെ.എസ്.എഫ്.ഇ സർക്കാർ ഗ്യാരണ്ടിയുള്ള പ്രസ്ഥാനം
Sunday 08 March 2026 12:15 AM IST
കൊട്ടാരക്കര: കെ.എസ്.എഫ്.ഇ സമ്മാനോത്സവം കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. ഈ സർക്കാർ 3900 നിയമനങ്ങൾ നടത്തി. ഏറ്റവും ഉയർന്ന സേവന വേതന വ്യവസ്ഥയുള്ള സ്ഥാപനം സേവന മേഖലയിലും മുൻപന്തിയിലാണെന്ന് മന്ത്രി പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺ ബാബു,കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ,നഗരസഭ വൈസ് ചെയർപേഴ്സൺ എ.ഷാജു, ഡി.രാമകൃഷ്ണ പിള്ള,എൽ.മിനി,ഡോ.എസ്.കെ.സനിൽ,എസ്.മുരളീകൃഷ്ണ പിള്ള,കെ.ബി.സൽജബീൽ,എസ്.വിനോദ്,എസ്.സുശീലൻ എന്നിവർ സംസാരിച്ചു. കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളുടെ സമ്മാനമാണ് നൽകിയത്. ഇരിങ്ങാലക്കുട ശാഖയിലെ വരിക്കാരനായ കെ.വി.ഷക്കീലിന് ബമ്പർ സമ്മാനം മന്ത്രി കൈമാറി.