ജനങ്ങൾ പിന്തുണച്ചാൽ പത്മജ വിജയിക്കും: സുരേഷ് ഗോപി

Sunday 08 March 2026 2:59 AM IST

തൃശൂർ: ജനപിന്തുണയുണ്ടെങ്കിൽ പത്മജ വേണുഗോപാൽ തൃശൂരിൽ അനായാസം വിജയിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക രാഷ്ട്രീയ സാഹചര്യമാണുള്ളത്. താനും തൃശൂരിൽ പരാജയപ്പെട്ടതാണ്. പിന്നീടാണ് വിജയമുണ്ടായത്. രാഷ്ട്രീയത്തിന് അതീതമായി തൃശൂരിൽ ചില നിശ്ചയങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ബി.ജെ.പിക്ക് തൃശൂരിൽ അട്ടിമറി വിജയം നേടിക്കൊടുക്കും - അദ്ദേഹം വ്യക്തമാക്കി.