വാട്ടർ അതോറിറ്റി ശമ്പള പരിഷ്‌കരണം: കമ്മീഷനെ ചുമതലപ്പെടുത്തി ഉത്തരവ്

Sunday 08 March 2026 1:03 AM IST

തിരുവനനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പരിഷ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ശുപാർശകൾ നൽകുന്നതിന് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷൻ രൂപവത്കരിച്ചത് വാട്ടർ അതോറിറ്റിക്കും ബാധകമാക്കി. വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് ശുപാർശ നൽകാനും കമ്മീഷനെ ചുമതലപ്പെടുത്തിയാണ് ഉത്തരവിറക്കിയത്. ഇതു സംബന്ധിച്ച് ഭരണപക്ഷ അനുകൂല സംഘടനയായ അസോസിയേഷൻ ഓഫ്‌കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (ഉൾപ്പെടെ സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇതോടൊപ്പം വാട്ടർ അതോറിറ്റി ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത 25% ൽ നിന്ന് 35% ആക്കിയുള്ള ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങി.