പെരുമ്പളം പാലത്തിന് ആശംസകളുമായി മമ്മൂട്ടി

Sunday 08 March 2026 1:29 AM IST

ആലപ്പുഴ: പെരുമ്പളം ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടനത്തിന്

ആശംസകൾ നേർന്ന് നടൻ മമ്മൂട്ടിയുടെ വീഡിയോ.

മമ്മൂട്ടിയുടെ വാക്കുകൾ

രണ്ടുകരകൾ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല ഒരു ജനതയുടെ ജീവിതമാണ്. ഇന്നലെ വരെ പെരുമ്പളം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു. അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകൾ, സമയത്തിന് ജോലിക്കു പോകാൻ കഴിയാത്ത വേവലാതികൾ,ഒരു വിവാഹാലോചന വന്നാൽ പോലും 'അക്കരെ' എന്ന ദൂരം വില്ലനായ നിമിഷങ്ങൾ… എന്റെ നാട് ചെമ്പിന്റെ അക്കരെയായിരുന്നു അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ... ഇപ്പോൾ അവയെല്ലാം ഒരു നാടായി. സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതാണ് യഥാർത്ഥ വികസനം എന്നു ഞാൻ വിശ്വസിക്കുന്നു. ആ പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾ പോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവിൽ അഴക് വിരിയട്ടെ. കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും...