ഡോ. വന്ദനാദാസ് വധക്കേസിൽ 17ന് വിധി

Sunday 08 March 2026 1:31 AM IST

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ ഹൗസ് സർജൻ ഡോ.വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ 17ന് കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് വിധി പറയും. ഇന്നലെ പ്രതിഭാഗത്തിന്റെ അന്തിമവാദം പൂർത്തിയായ ശേഷമാണ് തീയതി പ്രഖ്യാപിച്ചത്.

2023 മേയ് 10ന് പുലർച്ചെയായിരുന്നു ക്രൂരമായ കൊലപാതകം. മുറിവിൽ മരുന്ന് വയ്ക്കാനായി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതി സന്ദീപ് വന്ദനയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊല്ലുകയും കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി ആക്രമിച്ചെന്നുമാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ്.ജി പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്,ശില്പ ശിവൻ,ഹരീഷ് കാട്ടൂർ,മഹേശ്വർ പടിക്കൽ,നീരജ ഷാജി എന്നിവർ ഹാജരായി.