വിയറ്റ്‌നാം കപ്പലിടിച്ച് അപകടം; കൊല്ലത്ത് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

Sunday 08 March 2026 6:34 AM IST

കൊല്ലം: വിയറ്റ്നാം കപ്പലുമായി ഇടിച്ച് അപകടത്തിൽപ്പെട്ട കൊല്ലത്തെ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന അന്യസംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല. ശക്തികുളങ്ങരയിൽ നിന്ന് വെള്ളിയാഴ്ച ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്.

11 മത്സ്യത്തൊഴിലാളികളുണ്ടായിരുന്ന ബോട്ടിലെ ഒമ്പതുപേരെ കപ്പലിൽ തന്നെ രക്ഷപ്പെടുത്തി. എന്നാൽ രണ്ടുപേർ കടലിൽ മുങ്ങിതാഴ്ന്നുപോകുകയായിരുന്നു. തമിഴ്നാട്, പശ്ചിമബംഗാൾ സ്വദേശികളായ തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ശക്തികുളങ്ങര ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.