'ഇമ്മാതിരി കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ് അകറ്റി നിർത്തിയ മമ്മൂട്ടിക്ക് അഭിവാദ്യങ്ങൾ'; രാഹുൽ മാങ്കൂട്ടത്തിൽ

Sunday 08 March 2026 2:36 PM IST

കൊച്ചി: നടൻ മമ്മൂട്ടിക്ക് നേരെ ഇടതുപക്ഷ അനുഭാവികൾ നടത്തുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ വിമർശനവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ അഭിനയമികവ് കൊണ്ട് മലയാളികൾക്ക് മാത്രമല്ല മുഴുവൻ ഇന്ത്യക്കാർക്കും മാതൃകയായ മനുഷ്യനാണ് മമ്മൂട്ടിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നാട് നൽകിയ സോഷ്യൽ ക്യാപിറ്റൽ കൊണ്ട് സർക്കാർ നിർമ്മിച്ച ടൗൺഷിപ്പ് കാണാൻ വന്ന മമ്മൂട്ടിയെ എന്തിനാണ് സിപിഎം ജില്ല സെക്രട്ടറി അയാളുടെ പിആറിന് വേണ്ടി ഉപയോഗിക്കുന്നതെന്ന് രാഹുൽ ചോദിച്ചു. ഇമ്മാതിരി കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ് അകറ്റി നിർത്തിയ മമ്മൂട്ടിക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയാണെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

'വയനാട്ടിലെ ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയ മമ്മൂക്ക, കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ബോധപൂർവം മീഡിയ അറ്റൻഷൻ കിട്ടാൻ വേണ്ടി സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി വട്ടം ഇട്ട് നടന്നപ്പോൾ, അയളോട് വളരെ മാന്യമായി പറഞ്ഞത്'നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ തന്നെ നടക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണ് എന്ന് ആളുകൾ വിചാരിക്കില്ലേ?''. ഇതിൽ എന്താണ് തെറ്റ്? അയാളോട് കടക്ക് പുറത്ത് എന്ന് ഒന്നും പറഞ്ഞില്ലല്ലോ'- രാഹുൽ കുറിച്ചു.

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിലാണ് താരത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നത്. ആക്ഷേപവും രൂക്ഷ വിമർശനവുമായി ഇടത് സൈബർ ഹാൻഡിലുകളാണ് രംഗത്തെത്തിയിരിക്കിന്നത്. ടൗൺഷിപ്പ് സന്ദർശനത്തിലുടനീളം അനുഗമിച്ചപ്പോഴാണ് ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അമർഷം തുറന്നുപറഞ്ഞത്. 'നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി' എന്ന് മമ്മൂട്ടി നേരിട്ട് പറയുകയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ മുതൽ മമ്മുക്കക്ക് എതിരെ ഇടത് സൈബർ കീടങ്ങൾ വലിയ തോതിൽ സൈബർ അറ്റാക്ക് നടത്തുകയാണ്. തന്റെ അഭിനയമികവ് കൊണ്ട് മലയാളികൾക്ക് മാത്രമല്ല മുഴുവൻ ഇന്ത്യക്കാർക്കും മാതൃകയായ മനുഷ്യനാണ് ശ്രീ മമ്മൂട്ടി. ആ മനുഷ്യനെയാണ്, കൈരളിയുടെ ചെയർമാൻ ആയിട്ട് കൂടി ഇങ്ങനെ വളഞ്ഞിട്ട് ആക്ഷേപിക്കുന്നത് എന്ന് ഓർക്കണം. ഏത് വിശേഷത്തിനും ഒരു വിശേഷം ഇല്ലെങ്കിലും വല്യേട്ടൻ സിനിമ ഇടുന്ന ചാനലിന്റെ പാർട്ടിക്കാരാണ് മമ്മൂക്കയുടെ അഭിനയത്തിനെ വരെ ആക്ഷേപിക്കുന്നത്. എന്താണ് ശ്രീ മമ്മൂട്ടി ചെയ്ത തെറ്റ്? വയനാട്ടിലെ ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയ മമ്മൂക്ക, കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തൊട്ട് ബോധപൂർവം മീഡിയ അറ്റൻഷൻ കിട്ടാൻ വേണ്ടി സിപിഎം ന്റെ ജില്ലാ സെക്രട്ടറി വട്ടം ഇട്ട് നടന്നപ്പോൾ, അയളോട് വളരെ മാന്യമായി പറഞ്ഞത്'നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ തന്നെ നടക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണ് എന്ന് ആളുകൾ വിചാരിക്കില്ലേ?'. ഇതിൽ എന്താണ് തെറ്റ്? അയളോട് കടക്ക് പുറത്ത് എന്ന് ഒന്നും പറഞ്ഞില്ലല്ലോ. മമ്മുക്ക പറഞ്ഞത് ശരിയല്ലേ? അവരുടെ പാർട്ടി പരിപാടിക്ക് അല്ലല്ലോ അദ്ദേഹം എത്തിയത്. അദ്ദേഹം പറഞ്ഞത് പോലെ ഈ നാട് നല്കിയ സോഷ്യൽ ക്യാപിറ്റൽ കൊണ്ട് സർക്കാർ നിർമ്മിച്ച ടൗണ്ഷിപ് കാണാൻ വന്ന മമ്മൂട്ടിയെ എന്തിനാണ് സിപിഎം ജില്ല സെക്രട്ടറി അയാളുടെ പിആറിന് വേണ്ടി ഉപയോഗിക്കുന്നത്? ഔചിത്യമില്ലാതെ തള്ളുന്ന ഈ സിപിഎം നേതാവിന്റെ സ്ഥാനത്ത് ഒരു കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നെങ്കിൽ ഇപ്പോൾ ഈ കവിത എഴുതുന്ന സാംസ്‌കാരിക നായ കർ എന്തൊക്കെ ഒച്ചപ്പാട് ഉണ്ടാക്കിയേനേം. ആ പാവത്തിന്റെ കുടുംബത്തെയും പല തലമുറകളെയും വരെ ആക്ഷേപിച്ചേനേം. ഇത് ഭാഗ്യത്തിന് ഒരു 'അയ്മനം സഖാവ്' ആയത് കൊണ്ട് അയാൾ രക്ഷപെട്ടു!!! ഇമ്മാതിരി കഞ്ഞിക്കുഴി സഖാക്കളുടെ ഉടായിപ്പ് തിരിച്ചറിഞ്ഞ് അകറ്റി നിർത്തിയ മമ്മൂട്ടിക്ക് അഭിവാദ്യങ്ങൾ… ഈ ചളിപ്പ് മാറ്റാൻ വേണമെങ്കിൽ മമ്മൂക്കയെ പോയി കണ്ടു ഒരു വീഡിയോ പോസ്റ്റ് ചെയ്തു നാറ്റം മാറ്റാം… ട