ഏലൂർ ടൂറിസം പദ്ധതി ഉദ്ഘാടനം
Monday 09 March 2026 12:52 AM IST
കളമശേരി: വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഏലൂർ ഫെറി ടൂറിസം പദ്ധതി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ ചെലവിലാണ് ജലഗതാഗതം, വാട്ടർ ടൂറിസം, സോളാർ ട്രീ, കഫെറ്റീരിയ തുടങ്ങിയ സൗകര്യങ്ങളോടെ പദ്ധതി പൂർത്തിയാക്കിയത്. ഇതോടൊപ്പം ഓപ്പൺ ജിമ്മും പാർക്കും നിർമ്മിക്കും. കെല്ലിനാണ് പദ്ധതി നിർമ്മാണ നിർവഹണചുമതല. നഗരസഭ ചെയർപേഴ്സൻ ലൈജി സജീവൻ അദ്ധ്യക്ഷയായി. കെൽ എം.ഡി കേണൽ ഷാജി എം. വർഗീസ്, ശ്രീകുമാർ, വൈസ് ചെയർപേഴ്സൺ ലീല ബാബു, എ.ഡി. സുജിൽ, നിസ്സി സാബു, ലേഖ എസ്. മേനോൻ എന്നിവർ സംസാരിച്ചു.