'ജീവജലത്തിന് ഒരു മൺപാത്രം' മഹാപരിക്രമണം ആരംഭിച്ചു
Monday 09 March 2026 12:43 AM IST
ആലുവ: വേനൽക്കാലത്ത് പക്ഷികൾക്കു കുടിവെള്ളം പകർന്നു വെയ്ക്കുന്നതിനുള്ള മൺപാത്രങ്ങൾ കേരളത്തിലെ എല്ലാ ജില്ലകളിലും മഞ്ചപാത്രം വിതരണം ചെയ്യുന്ന മഹാപരിക്രമണം മുപ്പത്തടം മുതുകാട് ക്ഷേത്ര മൈതാനിയിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. 10 ദിവസം കൊണ്ട് 14 ജില്ലകളിലും വിതരണം പൂർത്തിയാക്കും. പദ്ധതി നടപ്പിലാക്കുന്ന സാമൂഹ്യ പ്രവർത്തകൻ ശ്രീമൻ നാരായണൻ, മുപ്പത്തടം സഹകരണ ബാങ്ക് പസിഡന്റ് വി.എം. ശശി, താരാനാഥ്, ശശിധരൻ കല്ലേരി എന്നിവർ സംസാരിച്ചു. മൺപാത്രങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന ഈ പദ്ധതിപ്രകാരം കഴിഞ്ഞ വർഷം വരെ രണ്ടു ലക്ഷം മൺപാത്രങ്ങൾ കേരളത്തിലും പുറത്തുമായി വിതരണം ചെയ്തിട്ടുണ്ട്.