ഇലക്ട്രിക് സ്കൂട്ടർ കം വീൽചെയർ വിതരണം

Monday 09 March 2026 12:43 AM IST
ഇലക്ട്രിക് സ്കൂട്ടർ കം വീൽചെയർ വീതരണം ബോസ് ജോർജിന് നല്കി ജസ്റ്റീസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: നിർമ്മിത ബുദ്ധിയുടെ ആദ്യ ഗുണഭോക്താക്കൾ ഭിന്നശേഷിക്കാർ ആയിരിക്കണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് പറഞ്ഞു. സാക്ഷാമ കേരളയും ഇന്ത്യൻ ഓയിൽ കോർപറേഷനും ചേർന്ന് ഭിന്നശേഷിക്കാർക്കായി തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ഇലക്ട്രിക് സ്കൂട്ടർ കം വീൽചെയർ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർമാൻ അഡ്വ. പി.എൽ. ബാബു അദ്ധ്യക്ഷനായി. ഐ.ഒ.സി സീനിയർ ജനറൽ മാനേജർ ഗീതിക വർമ്മ, ഒ.ആർ. ഹരിദാസ്, സിദ്ധാർത്ഥ് ദാഗ, നഗരസഭാ വൈസ് ചെയർപേഴ്സൺ രാധിക വർമ്മ, കൗൺസിലർ പി.ആർ. ഡെയ്‌സൺ, അഡ്വ. കെ.സി. മുരളീധരൻ, ടി.എം.കൃഷ്ണകുമാർ, ആർ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.