പറവൂരിനെ കുരുക്കി സിഗ്നൽ തകരാർ

Monday 09 March 2026 12:25 AM IST

പ​റ​വൂ​ർ​:​ ​പ​റ​വൂ​ർ​ ​ന​ഗ​ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​തി​ര​ക്കേ​റി​യ​ ​ചേ​ന്ദ​മം​ഗ​ലം,​ ​മു​നി​സി​പ്പ​ൽ​ ​ക​വ​ല​യെ​ ​ഗ​താ​ഗ​ത​ ​കു​രു​ക്കി​ലാ​ക്കു​ക​യാ​ണ് ​അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന​ ​സി​ഗ്ന​ൽ​ ​ത​ക​രാ​റു​ക​ൾ.​ ​ഫെബ്രുവരിയിൽ ഒരാഴ്ച്ചക്കാലം​ പൂ​ർ​ണ​മാ​യും​ ​സി​ഗ്ന​ൽ​ ​ലൈ​റ്റു​ക​ൾ​ ​നി​ല​ച്ചിരുന്നു.​ ​പിന്നീട് നന്നാക്കിയെങ്കിലും ​വ​ർ​ഷ​ങ്ങ​ളു​ടെ​ ​പ​ഴ​ക്ക​മു​ള്ള​ ​സി​ഗ്ന​ൽ​ ​ലൈ​റ്റു​ക​ൾ​ ​പൂ​ർ​ണ​മാ​യും​ ​ന​ന്നാ​ക്കാ​ൻ​ ​പ​റ്റി​യി​ട്ടി​ല്ല.​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഇ​ടി​ച്ച് ​പ​ല​വ​ശ​ത്തെ​യും​ ​സി​ഗ്ന​ലു​ക​ൾ​ ​ത​ക​ർ​ന്നു.​ ​ഇ​വ​യൊ​ന്നും​ ​പി​ന്നീ​ട് ​പു​ന​:​സ്ഥാ​പി​ച്ചി​ട്ടു​മി​ല്ല.​ ​പ​ല​ഭാ​ഗ​ത്തെ​യും​ ​ലൈ​റ്റു​ക​ൾ​ ​മു​ഴു​വ​ൻ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.​ ​തു​ട​ക്ക​ത്തി​ൽ​ ​സോ​ളാ​ർ​ ​സം​വി​ധാ​നം​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​പി​ന്നീ​ട് ​ബാ​റ്റ​റി​ക​ൾ​ ​മാ​റ്റാ​ത്ത​തി​നാ​ലാ​ണ് ​മി​ക്ക​തും​ ​പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത്.

പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകളുടെ പരിപാലനം പൊലീസ് വകുപ്പിന്റെ കീഴിലുള്ള റോഡ് സേഫ്ടി​ വിഭാഗത്തിനാണ്. സിഗ്നൽ തകരാറിലായാൽ റോഡ് സേഫ്ടി വിഭാഗത്തിനെ അറിയിക്കാറുണ്ട്. എന്നാൽ റോഡ് സേഫ്ടി വിഭാഗം വർഷങ്ങളായി തിരിഞ്ഞുനോക്കാറില്ല. നിലവിൽ നഗരസഭയും പൊലീസും ചേർന്നാണ് സിഗ്നൽ ലൈറ്റിന്റെ തകരാർ പരിഹരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് വലിയ തകരാർ സംഭവിച്ചപ്പോൾ നഗരസഭ രണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് സിഗ്നൽ നന്നാക്കിയത്.

തലങ്ങും വിലങ്ങും പാഞ്ഞ് വാഹനങ്ങൾ

സിഗ്നൽ സംവിധാനത്തിലെ കുഴപ്പങ്ങൾ ആദ്യമായി നഗരത്തിലെത്തുന്ന ഡ്രൈവർമാരെ കുഴക്കുന്നുണ്ട്. സിഗ്നൽ നിന്നതോടെ വാഹനങ്ങൾ തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്നത് അപകടഭീഷണി ഉയർത്തുന്നു. വൈദ്യുതി നിലച്ചാൽ സിഗ്നൽ പ്രവർത്തിക്കാതെയാകും. സിഗ്നൽ ഇല്ലാത്തതിനാൽ രാത്രി സമയങ്ങളിൽ അപകടസാദ്ധ്യത ഏറെയാണ്. പകൽസമയത്ത് ട്രാഫിക് ഹോം ഗാർഡുകൾ ഉണ്ടെങ്കിലും ഗതാഗതം നിയന്ത്രിക്കാൻ പാടുപെടാറുണ്ട്.

പുതിയ സിഗ്നൽ ഉടൻ വരും

ചേന്ദമംഗലം, മുനിസിപ്പൽ കവലകളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പുതിയ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. 20 ലക്ഷം ചെലവിലാണ് ആധുനിക സംവിധാനമുള്ള സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നത്. മുനിസിപ്പൽ ജംഗ്ഷനിൽ മൂന്ന് ഭാഗത്തും ചേന്ദമംഗലം കവലയിൽ നാല് ഭാഗത്തും വാഹനങ്ങൾ കടന്നുപോകുന്നതിനും കാത്തുനിൽക്കുന്നതിനുമുള്ള സമയം പ്രദർശിപ്പിക്കുന്ന ടൈമർ ലൈറ്റുകളും പുതിയ സിഗ്നലിൽ ഉണ്ടാവും. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള പ്രത്യേകം ലൈറ്റിംഗും വൈദ്യുതി നിലച്ചാൽ സോളാറിലും പ്രവർത്തിക്കുന്ന സംവിധാനമുള്ള സിഗ്നലുകളാണ് സ്ഥാപിക്കുന്നത്.

ചേന്ദമംഗലം, മുനിസിപ്പൽ കവലകളിൽ ആധുനിക സംവിധാനങ്ങളോടെയുള്ള സിഗ്നൽ ലൈറ്റുകൾ ഉടനെ സ്ഥാപിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.

രമേഷ് ഡി. കുറുപ്പ്,

ചെയർമാൻ

പറവൂർ നഗരസഭ.