ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിന് ടോസ്; ഇന്ത്യയെ ബാറ്റിംഗിന് അയച്ച് സാന്റ്‌നര്‍
അഹമ്മദാബാദ്: ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിന് ടോസ്. കിവീസ് നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു.തകര്‍പ്പന്‍ ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണ്‍, ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബുംറ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. മറുവശത്ത് കിവീസ് ഓപ്പണര്‍ ഫിന്‍ അലന്‍ തകര്‍പ്പന്‍ ഫോമിലാണ്. സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി 20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ചാണ് താരത്തിന്റെ വരവ്.
ലോകകപ്പിന് തൊട്ട് മുമ്പ് ഇരുടീമുകളും അഞ്ച് മത്സര പരമ്പരയില്‍ ഏറ്റുമുട്ടിയിരുന്നു. അതുകൊണ്ട് തന്നെ പരസ്പരം ശക്തി ദൗര്‍ബല്യങ്ങള്‍ ഇരു സംഘങ്ങള്‍ക്കും കൈരേഖ പോലെ വ്യക്തം. സെമി ഫൈനലിന് കളത്തിലിറക്കിയ അതേ ടീമുമായിട്ടാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. ന്യൂസിലാന്‍ഡ് ആകട്ടെ സെമിയില്‍ വിജയിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ
ന്യൂസിലാന്‍ഡ് ടീം: ടിം സീഫര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ജെയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി