മാനേജ്‌മെന്റ് വീക്ക് 2026ന് തുടക്കം
Monday 09 March 2026 12:37 AM IST
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ മാനേജ്‌മെന്റ് വീക്ക് 2026ന് തുടക്കമായി. വാരാഘോഷം കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ പരസ്പരം പിന്തുണയ്ക്കണമെന്ന് വനിതാദിന സന്ദേശത്തിൽ കളക്ടർ പറഞ്ഞു. കെ.എം.എ. ഹൗസിൽ സൗജന്യ ആരോഗ്യ പരിശോധന, കെ.എം.എ വർമ്മ ഹോംസ് സ്റ്റുഡന്റ് സ്‌കോളർഷിപ്പ് ലോഞ്ച് എന്നിവയും നടന്നു. വർമ്മ ഹോംസ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പ് ഡോ. മിനി വർമ്മയിൽ നിന്ന് കളക്ടർ സ്വീകരിച്ചു. കെ.എം.എ പ്രസിഡന്റ് കെ. ഹരികുമാർ അദ്ധ്യക്ഷനായി. മാനേജ്‌മെന്റ് വീക്ക് ചെയർ ഡോ. അനിൽ ജോസഫ്, ഹോണററി സെക്രട്ടറി കെ. അനിൽ വർമ്മ എന്നിവർ സംസാരിച്ചു. മാർച്ച് 13 വരെ വ്യത്യസ്ത പരിപാടികൾ നടക്കും.