പ്രിയദർശിനി കേന്ദ്രം ശിലാസ്ഥാപനം നടത്തി
Monday 09 March 2026 12:12 PM IST
തൃക്കരിപ്പൂർ: നാലു പതിറ്റാണ്ടുകളായി ഇടയിലെക്കാടിലെ കലാ-കായിക-വിദ്യാഭ്യാസ മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന പ്രിയദർശിനി സാംസ്‌കാരിക കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണ ശിലാസ്ഥാപന കർമ്മം കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്ണൻ നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി. കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി വിജയൻ, വലിയപറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി മനോജ്, റിട്ടയേർഡ് എ.ഇ.ഒ കെ.വി രാഘവൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. അശോകൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. സിന്ധു, വലിയപറമ്പ ഗ്രാമ പഞ്ചായത്ത് അംഗം പി.സി മറിയംബി, ബൂത്ത് പ്രസിഡന്റ് പി. രാജൻ, സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എം. ലക്ഷ്മണൻ സംസാരിച്ചു. ചെയർമാൻ ആർ. ശ്രീജിത്ത് സ്വാഗതവും കൺവീനർ കെ. വിനീഷ് നന്ദിയും പറഞ്ഞു.