എൻ.ഡി.എ പ്രതിഷേധ സായാഹ്നം
Monday 09 March 2026 12:48 AM IST
മുളന്തുരുത്തി: അനൂപ് ജേക്കബ് എം.എൽ.എ മുളന്തുരുത്തി പഞ്ചായത്തിനെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് എൻ.ഡി.എ പഞ്ചായത്ത് കമ്മിറ്റി പള്ളിത്താഴത്ത് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കഴിഞ്ഞ 14 വർഷമായി എം.എ.ൽ.എയായിട്ടും പഞ്ചായത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ബി.ജെ.പി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി. നടരാജൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ അദ്ധ്യക്ഷനായി. ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി എം.എ. വാസു, ട്വന്റി20 ജില്ലാ കോ-ഓർഡിനേറ്റർ എബ്രഹാം, ടി.കെ.പ്രശാന്ത്, എൻ.എം.സുരേഷ്, വി.എസ്.സത്യൻ, സിജു ഗോപാലകൃഷ്ണൻ, പി.കെ. സജോൾ, കെ.എസ്.പ്രദീപ്, അജികുമാർ, വിജയമോഹൻ, മുരളിധരൻ, സിനി ഉണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.