ബാലബോധിനി പുരസ്‌കാരം സമ്മാനിച്ചു

Monday 09 March 2026 12:09 AM IST
ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് ബാലബോധിനി പുരസ്‌കാരം സമർപ്പിക്കുന്നു

കാഞ്ഞങ്ങാട്: മികച്ച പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള ബാലബോധിനി പുരസ്‌കാരം നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയത്തിനു സമ്മാനിച്ചു. ജില്ലയിൽ സാമൂഹ്യ സേവന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രന്ഥാലയത്തിന് നൽകുന്ന പുരസ്‌കാരമാണിത്. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നിർവഹിച്ചു. നഗരസഭ ചെയർമാൻ വി.വി രമേശൻ അദ്ധ്യക്ഷനായി. അഡ്വ. പി. അപ്പുക്കുട്ടൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. പി.വി.കെ പനയാൽ, ഡോ. പി. പ്രഭാകരൻ, അഡ്വ. കെ. രാജ്‌മോഹൻ, എം. രാഘവൻ, പി. വേണുഗോപാലൻ, എൻ. ഗോപി, എം. സേതു, പി.വി വിദ്യാലത, എം. പുഷ്പലത, സി. ശശിധരൻ, കെ.കെ നാരായണൻ, എ.കെ ആൽബർട്ട്, എ.കെ രസിക്, എൻ. ഗീത എന്നിവർ സംസാരിച്ചു. തുടർന്ന് റിഥം മ്യൂസിക്കിന്റെ മെഗാഹിറ്റ് ഗാനമേള അരങ്ങേറി.