അക്രമങ്ങൾ നാടിന് ആപത്ത്: ശിശുക്ഷേമ സമിതി

Monday 09 March 2026 12:34 AM IST

കൊല്ലം: ഉത്സാവാഘോഷങ്ങൾ സംഘർഷത്തിന്റെയോ, അക്രമണത്തിന്റെയോ, മനുഷ്യജീവൻ നഷ്ടപ്പെടുന്ന നിലയിൽ വഷളാകില്ലെന്ന് സംഘാടകരും പൊലീസും ബഹുജനങ്ങളും വലിയ ജാഗ്രതയും മുൻകരുതലും സ്വീകരിക്കണമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു.

ജില്ലയിൽ സമീപകാല ആഘോഷങ്ങൾ അവസാനിക്കുമ്പോൾ അനിഷ്ട സംഭവങ്ങൾ നടക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ജില്ലാ ശിശുക്ഷേമ സമിതി അഭ്യർത്ഥിക്കുന്നതായി ജില്ലാ സെക്രട്ടറി അഡ്വ. ഡി.ഷൈൻദേവ് അറിയിച്ചു.

ക്ഷേത്രോത്സവത്തിനിടയിൽ കൊല്ലപ്പെട്ട ഹരികൃഷ്ണന്റെ വീട്ടിൽ ശിശുക്ഷേക്ഷേമ സമിതി ഭാരവാഹികൾ സന്ദർശിച്ചു. അഡ്വ. ഡി.ഷൈൻദേവ് അന്തിമോപചാരം അർപ്പിച്ചു. ജില്ലാ ട്രഷറർ എൻ.അജിത് പ്രസാദ്, എക്സി. കമ്മിറ്റി അംഗം ആർ.മനോജ് എന്നിവരും പങ്കെടുത്തു.