ജലീലിന്റെ വെല്ലുവിളി ഭരണഘടനാ ലംഘനം: മുല്ലപ്പള്ളി

Monday 21 October 2019 12:00 AM IST

തിരുവനന്തപുരം : ചട്ടങ്ങൾ ലംഘിക്കുമെന്ന മന്ത്രി കെ.ടി.ജലീലിന്റ വെല്ലുവിളി ഭരണഘടനാ ലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു . ഭരണഘടന അനുശാസിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കാമെന്നും പക്ഷപാതം നടത്തില്ലെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിയുടെ പ്രസ്താവന നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണ്.. മാർക്ക് ദാനത്തിൽ തെളിവുസഹിതം പിടിക്കപ്പെട്ടപ്പോൾ പുകമറ സൃഷ്ടിക്കാനുള്ള മന്ത്രിയുടെ പാഴ്ശ്രമങ്ങളാണിതെല്ലാം. തോറ്റ കുട്ടികൾക്ക് മാർക്ക് ദാനം നൽകി അവരെ ജയിപ്പിക്കുകവഴി വിദ്യാഭ്യാസ മേഖലയുടെ അന്തസും നിലവാരവും തകർക്കുകയാണ് ചെയ്തത്. സ്വജനപക്ഷപാതവും ക്രമവിരുദ്ധ നടപടികളും തുടരുന്ന മന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.