നിർമിതബുദ്ധി:  കുട്ടികൾക്ക് കൈറ്റിന്റെ സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ

Monday 09 March 2026 12:00 AM IST

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനാന്തരീക്ഷവും സൈബർ സുരക്ഷയും ഉറപ്പാക്കാൻ ‘സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ 2026’ പ്രസിദ്ധീകരിച്ച് കൈറ്റ്. നിർമ്മിത ബുദ്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളും സൈബർ കുറ്റകൃത്യങ്ങളും പ്രതിരോധ മാർഗങ്ങളും വിശകലനം ചെയ്താണ് പ്രോട്ടോക്കോൾ തയ്യാറാക്കിയിരിക്കുന്നത്.

ജനറേറ്റീവ് എ.ഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ രഹസ്യ വിവരങ്ങൾ പങ്കുവയ്ക്കുന്നതിലെ അപകടങ്ങളെക്കുറിച്ചുള്ള അവബോധം, ഡിജിറ്റൽ വിവരങ്ങളെ വിവേചനബുദ്ധിയോടെ സമീപിക്കാനുള്ള കഴിവ് വളർത്തൽ, വ്യാജവാർത്തകൾ തിരിച്ചറിയൽ, കുട്ടികളെ ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പൗരന്മാരാക്കുക തുടങ്ങിയ 13 കാര്യങ്ങളാണ് പ്രോട്ടോക്കോൾ ലക്ഷ്യമിടുന്നത്.

‘സർവ്വം എ.ഐ മയം’ പരിശീലനത്തിന്റെ തുടർച്ചയായി അദ്ധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലനങ്ങളും സൈബർ സേഫ്റ്റി ക്ലിനിക്കുകളും സംഘടിപ്പിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. സൈബർ സേഫ്റ്റി പ്രോട്ടോക്കോളിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ www.kite.kerala.gov.inൽ.

മ​ണ്ണം​പേ​ട്ട​ ​മാ​താ​ ​എ​ച്ച്.​എ​സി​ന് ലി​റ്റി​ൽ​ ​കൈ​റ്റ്സ് ​അ​വാ​ർ​ഡ്

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​കേ​ര​ള​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​ ​ഫോ​ർ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​(​കൈ​റ്റ്)​ ​ന​ട​പ്പാ​ക്കു​ന്ന​ ​'​ലി​റ്റി​ൽ​ ​കൈ​റ്റ്സ്'​ ​പ​ദ്ധ​തി​യി​ലെ​ ​സം​സ്ഥാ​ന​ത​ല​ ​അ​വാ​ർ​ഡു​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​മ​ണ്ണം​പേ​ട്ട​ ​മാ​താ​ ​എ​ച്ച്.​എ​സ് ​മി​ക​ച്ച​ ​യൂ​ണി​റ്റാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ ​ചാ​ല​ക്കു​ടി​ ​എ​സ്.​എ​ച്ച്.​സി​ ​ജി.​എ​ച്ച്.​എ​സ്.​എ​സ് ​ര​ണ്ടാം​ ​സ്ഥാ​ന​വും,​ ​കോ​ട്ട​ക്ക​ൽ​ ​മാ​ള​ ​എ​സ്.​സി.​ജി.​എ​ച്ച്.​എ​സ്.​എ​സ് ​മൂ​ന്നാം​ ​സ്ഥാ​ന​വും​ ​ക​ര​സ്ഥ​മാ​ക്കി.

193​ ​ഹൈ​സ്കൂ​ളു​ക​ളി​ലാ​ണ് ​നി​ല​വി​ൽ​ ​ലി​റ്റി​ൽ​ ​കൈ​റ്റ്സ് ​യൂ​ണി​റ്റു​ക​ളു​ള്ള​ത്.​ ​ഒ​ന്നും​ ​ര​ണ്ടും​ ​മൂ​ന്നും​ ​സ്ഥാ​ന​ങ്ങ​ൾ​ ​നേ​ടി​യ​ ​സ്കൂ​ളു​ക​ൾ​ക്ക് ​യ​ഥാ​ക്ര​മം​ 40,000,​ 30,000,​ 20,000​ ​രൂ​പ​ ​വീ​ത​വും​ ​പ്ര​ത്യേ​കം​ ​രൂ​പ​ക​ല്പ​ന​ ​ചെ​യ്ത​ ​ട്രോ​ഫി​യും​ ​പ്ര​ശം​സാ​പ​ത്ര​വു​മാ​ണ് ​പു​ര​സ്കാ​രം. യൂ​ണി​റ്റു​ക​ളു​ടെ​ ​ദൈ​നം​ദി​ന​ ​പ്ര​വ​ർ​ത്ത​നം,​ ​സാ​മൂ​ഹി​ക​ ​ഇ​ട​പെ​ട​ൽ,​ ​സ്കൂ​ൾ​ ​വി​ക്കി,​ ​ഹൈ​ടെ​ക് ​ക്ലാ​സ്റൂം​ ​പ​രി​പാ​ല​നം​ ​തു​ട​ങ്ങി​ 16​ ​മേ​ഖ​ല​ക​ളി​ലെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ചാ​ണ് ​കൈ​റ്റ് ​സി.​ഇ.​ഒ​ ​കെ.​അ​ൻ​വ​ർ​ ​സാ​ദ​ത്ത് ​ചെ​യ​ർ​മാ​നാ​യ​ ​സ​മി​തി​ ​അ​വാ​ർ​ഡ് ​ജേ​താ​ക്ക​ളെ​ ​നി​ശ്ച​യി​ച്ച​ത്.​ ​അ​വ​ധി​ക്കാ​ല​ത്ത് ​ന​ട​ക്കു​ന്ന​ ​ലി​റ്റി​ൽ​ ​കൈ​റ്റ്സ് ​സം​സ്ഥാ​ന​ ​ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് ​അ​വാ​ർ​ഡു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​വി​ജ​യി​ക​ളു​ടെ​ ​പൂ​ർ​ണ​വി​വ​രം​ ​w​w​w.​k​i​t​e.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭി​ക്കും.