മാര്‍ച്ച് 10 വരെ യാത്രക്കാര്‍ക്ക് സൗജന്യമായി സൗകര്യം ഉപയോഗപ്പെടുത്താം; വമ്പന്‍ പ്രഖ്യാപനവുമായി വിമാനക്കമ്പനി
മസ്‌കറ്റ്: വിമാന സര്‍വീസുകളില്‍ തടസ്സമുണ്ടായ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്കായി ഓഫറുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനി. സൗജന്യമായി റീബുക്കിംഗ്, പൂര്‍ണമായ റീഫണ്ട് എന്നിവയാണ് ഒമാനിലെ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സലാം എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് മാസം പത്താം തീയതി വരെയായിരിക്കും ഈ ഓഫര്‍ ലഭ്യമാകുക.
സര്‍വീസ് തടസ്സം നേരിട്ട റൂട്ടുകളിലെ യാത്രക്കാര്‍ക്ക് 2026 ഏപ്രില്‍ 30 വരെ നിശ്ചയിച്ചിരിക്കുന്ന വിമാനയാത്രകള്‍ക്ക് ഒരു തവണ സൗജന്യമായി റീബുക്ക് ചെയ്യാനുള്ള അവസരമാണ് നല്‍കുന്നത്. യാത്രകള്‍ വീണ്ടും നടത്താന്‍ പദ്ധതിയില്ലാത്തവര്‍ക്ക് പൂര്‍ണമായ റീഫണ്ട് ലഭിക്കാനും അവസരം ഒരുക്കിയിരിക്കുകയാണ് കമ്പനി.
ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഈ സൗകര്യം സലാം എയറിന്റെ മൊബൈല്‍ ആപ്പിലോ ഔദ്യോഗിക വെബ്‌സൈറ്റിലെ മാനേജ് ബുക്കിംഗ് എന്ന സെക്ഷനിലൂടെയോ നടത്താനാകും. അതേസമയം ട്രാവല്‍ ഏജന്‍സികള്‍ മുഖേന ടിക്കറ്റ് എടുത്തവരുടെ റീഫണ്ട്, റീബുക്കിംഗ് പ്രക്രിയകള്‍ ഏജന്റുമാര്‍ മുഖേന തന്നെ നടത്തണം.
പ്രദേശത്തെ സാഹചര്യവികാസങ്ങള്‍ അടുത്തായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാരുടെ സുരക്ഷയാണ് കമ്പനിയുടെ പ്രധാന പരിഗണനയെന്നും സലാം എയര്‍ വ്യക്തമാക്കി.